സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നാളെ അവധി, പരീക്ഷകൾ മാറ്റി

കനത്ത മഴയെത്തുടർന്ന് കേരളത്തിലെ 14 ജില്ലകളിലും പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 16ന് അവധി പ്രഖ്യാപിച്ചു. അംഗണവാടികള്‍ക്കും വ്യാഴാഴ്ച ജില്ലാ കലക്ടര്‍മാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിൽ വെള്ളിയാഴ്ചയും അവധിയാണ്.

വെള്ളപ്പൊക്ക കെടുതികള്‍ മൂലം ജില്ലാ കലക്ടമാര്‍ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുന്ന പ്രദേശങ്ങളിലെ മദ്‌റസകള്‍ക്ക് അന്നേ ദിവസങ്ങളില്‍ അവധിയായിരിക്കുമെന്ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ അറിയിച്ചിരുന്നു

. കണ്ണൂർ സർവകലാശാല വ്യാഴാഴ്ചത്തെ പരീക്ഷകൾ മാറ്റിവച്ചു. കാലിക്കറ്റ്‌ സർവകലാശാല പഠനവകുപ്പുകളിൽ വ്യാഴാഴ്ച നടക്കേണ്ട എല്ലാ പിജി പരീക്ഷകളും മാറ്റി. ആരോഗ്യസർവകലാശാല വ്യാഴാഴ്ചയും വെള്ളിയാഴ്ചയും നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.

എംജി സർവകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളജുകളിൽ വ്യാഴാഴ്ച നടത്താനിരുന്ന കോളേജ് യുണിയൻ വോട്ടെടുപ്പും വോട്ടെണ്ണെലും മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീടു അറിയിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: