കണ്ണൂര്‍ കയരളത്തെ അന്ധനായ കുഞ്ഞമ്പുവിന്‍റെ പെന്‍ഷന്‍ തുകയും ദുരിതാശ്വാസ നിധിയിലേക്ക്

ഭാഗ്യക്കുറി വിറ്റ് ഉപജീവനം തള്ളിനീക്കുന്ന അന്ധനായ കുഞ്ഞമ്പുവിനും ഈ തവണ ഓണാഘോഷം ഇല്ല.

ഓണത്തോടനുബന്ധിച്ച് സര്‍ക്കാര്‍ എത്തിച്ചു നല്‍കിയ പെന്‍ഷന്‍ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാന്‍ പറഞ്ഞ് തിരിച്ചു നല്‍കുകയായിരുന്നു കുഞ്ഞമ്പു. തനിക്ക് ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്നതൊന്നും കാണുന്നില്ലെങ്കിലും കുഞ്ഞമ്പുവും അകക്കണ്ണില്‍ എല്ലാം കാണുകയും മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ തവണത്തെ പെന്‍ഷന്‍ പണം കയ്യില്‍ കിട്ടും മുമ്പ് തന്നെ എന്തുചെയ്യണമെന്ന കാര്യത്തില്‍ കുഞ്ഞമ്പു മുന്‍കൂട്ടി തന്നെ തീരുമാനിച്ചുറപ്പിച്ചിരുന്നു.
.സമീപ കാലത്തു കേരളം അഭിമുഖീകരിച്ച ഏറ്റവും വലിയ ദുരന്തം തന്നെ ആണ് ഇത്തവണ മഴ നമുക്ക് സമ്മാനിച്ചത്.
ഏകദേശം 8500 കോടിയുടെ നാശ നഷ്ടം ആണ് കണക്കാക്കപ്പെട്ടിരിക്കുന്നത് ചിലപ്പോൾ അതിലും ഉയരാൻ തന്നെ ആണ് സാധ്യത..കേരളത്തിന്റെ നട്ടെല്ല് തകർക്കാൻ പോലും ശേഷി ഉള്ളത്ര ബാധ്യത ആണ് നമുക്കിന്നുള്ളത്. ദേശീയ ദുരന്തം ആയി പ്രഖ്യാപിക്കണം എന്ന കേരളത്തിന്റെ ആവശ്യം പോലും കേന്ദ്രം ചെവികൊണ്ടിട്ടില്ല.
ക‍ഴിഞ്ഞ ദിവസം തന്നെ 8500 കോടിയിലധികം രൂപയുടെ കഷ്ടനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട് എന്നാണ് സര്‍ക്കാറിന്‍റെ വിലയിരുത്തല്‍. ഈ ദുരന്തത്തെ സംസ്ഥാനത്തിന് അതിജീവിക്കാന്‍ ജനങ്ങളുടെ കൂടി സഹായത്തോടെ മാത്രമേ സാധിക്കൂ എന്ന ബോധ്യത്തില്‍ തന്നെയാണ് മുഖ്യമന്ത്രി എല്ലാവവരുടെയും സഹായം നേരിട്ട് അഭ്യർത്ഥിച്ചത്. സമൂഹത്തിന്റെ നാനാ തുറയിൽ ഉള്ളവരിൽ നിന്നും നല്ല രീതിയിൽ ഉള്ള പ്രതികരണം ആണ് ലഭിക്കുന്നത്..ചെറുതും വലുതുമായി ഒട്ടനവധി പേര് പണമായും മറ്റു രീതിയിലും സഹായ ഹസ്തവുമായി മുന്നോട്ടു വന്നുകൊണ്ടിരിക്കുകയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: