വിശ്വാസ വഞ്ചനക്ക് കേസ്

തളിപ്പറമ്പ: അഞ്ച് ലക്ഷം രൂപയുടെ ഗ്രൂപ്പ് ലോൺ ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരിയിൽ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്ത ദമ്പതികൾക്കെതിരെ വിശ്വാസ വഞ്ചനക്ക് കോടതി നിർദേശ പ്രകാരം പോലീസ് കേസെടുത്തു. തളിപ്പറമ്പ് ഏഴാംമൈലിലെ എം.പി.എം.ഹൗസിൽ പി.ഡി. സജിന (45)യുടെ പരാതിയിലാണ് പൂമംഗലം സ്വദേശി സൂര്യ (28), ഭർത്താവ് കാഞ്ഞിരങ്ങാട് സ്വദേശി റിനീഷ് എന്നിവർക്കെതിരെ പോലീസ് കേസെടുത്തത്.പരാതിക്കാരിയെ അഞ്ച്
ലക്ഷം രൂപയുടെ ഗ്രൂപ്പ് ലോൺ ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ച് 2019 ഓക്ടോബർ 24 മുതൽ 2021 ജനുവരി 18 വരെയുള്ള കാലയളവിൽ പ്രതികൾ പല തവണകളായി 1,07,000 രൂപ കൈപ്പറ്റുകയും പിന്നീട് ലോൺ ശരിയാക്കി കൊടുക്കുകയോ വാങ്ങിയ തുക തിരിച്ചു നൽകുകയോ ചെയ്യാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: