സംഘാടക സമിതി രൂപീകരിച്ചു.

പയ്യന്നൂർ: “എന്റെ ഇന്ത്യ എവിടെ ജോലി
എവിടെ ജനാധിപത്യം മതനിരപേക്ഷതയുടെ
കാവലാളാവുക ” എന്ന മുദ്രാവാക്യം ഉയർത്തി ആഗസ്റ്റ് 15ന് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കണ്ണൂരിൽ ഫ്രീഡം സ്ട്രീറ്റ് സംഘടിപ്പിക്കുന്നു.
ഫ്രീഡം സ്ട്രീറ്റിന്റെ പ്രചരണാർത്ഥം ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡണ്ട്
വി .വസീഫ് നയിക്കുന്ന വടക്കൻ മേഖല വാഹന ജാഥജൂലൈ 29ന് പയ്യന്നൂരിൽ എത്തിച്ചേരുകയാണ്.
ജാഥയ്ക്ക് പയ്യന്നൂരിൽ ഉജ്ജ്വല സ്വീകരണം ഒരുക്കുന്നതിന്റെ ഭാഗമായി സംഘാടക സമതി രൂപീകരിച്ചു.
ജില്ലാ സെക്രട്ടറി സരിൻ ശശി ഉദ്ഘാടനം ചെയ്തു.പി പി അനീഷ അധ്യക്ഷത വഹിച്ചു.
സംഘാടക സമിതി ചെയർമാൻ കെ വി ലളിത
കൺവീനർ വി കെ നിഷാദ് .