ആറളം ഫാമിലെ ആദിവാസി കർഷകരെ സർക്കാർ കൊലയ്ക്ക് കൊടുക്കുന്നു: അഡ്വ. മാർട്ടിൻ ജോർജ്ജ്

കണ്ണൂര്‍ :ആറളം ഫാമിലെയും പരിസരങ്ങളിലെയും ആദിവാസികളെയും, കർഷകരെയും സർക്കാർ കൊലയ്ക്കു കൊടുക്കുകയാണെന്ന് ഡി.സി.സി. പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്.
ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കീഴ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറളം ഫാo പട്ടികവർഗ്ഗ പുനരധിവാസ മേഖലയിലെ കുടുംബങ്ങളുടെ ദുരിത ജീവിതത്തിനു അടിയന്തര പരിഹാരം ആവശ്യപ്പെട്ടു കൊണ്ട് TRDM ഓഫിസിലേക്ക് നടത്തിയ ബഹുജന മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ തവണയും ദുരന്തങ്ങളുണ്ടാകുമ്പോള്‍ പ്രദേശവാസികളെ ആശ്വസിപ്പിക്കാന്‍ അധികൃതര്‍ നല്‍കുന്ന ഉറപ്പുകളൊന്നും പിന്നീട് പാലിക്കപ്പെടുന്നില്ല. അതിന്റെ ദുരന്തഫലമാണ് ഒരു കര്‍ഷകന്റെ കൂടി ജീവനെടുത്തത്.
മേഖലയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ആനമതില്‍ ഉള്‍പ്പെടെ നിര്‍മ്മിക്കണമെന്ന ആവശ്യത്തിന്മേല്‍ ഫലപ്രദമായ നടപടിയുണ്ടായിട്ടില്ല.
കണ്ണൂര്‍ ജില്ലയില്‍ കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ കാട്ടാനകള്‍ കവര്‍ന്നത് 17 ജീവനുകളാണ്. ഇതിലേറെയും ആറളം ഫാം മേഖലയിലാണ്.
ഫാമിലെയും സമീപ മേഖലകളിലെയും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ കോണ്‍ക്രീറ്റ് മതില്‍ പൂര്‍ത്തീകരിക്കണമെ ന്ന ആവശ്യം ഇതേവരെ പാലിക്കപ്പെട്ടിട്ടില്ല.. ജനപ്രതിനിധികള്‍ക്കു നല്‍കുന്ന ഉറപ്പുകള്‍ പോലും ലംഘിക്കപ്പെടുന്നു. വനത്തിലേക്ക് ആനകളെ തുരത്തിയതു കൊണ്ടൊന്നും ശാശ്വതമായി പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ല. വനാതിര്‍ത്തിയില്‍ കാര്യമായ പ്രതിരോധ സംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ ആനകള്‍ കൃഷിയിടങ്ങളിലേക്ക് തിരിച്ചെത്തും.
പാവപ്പെട്ട കര്‍ഷകരെ കൊലയ്ക്കു കൊടുക്കുന്ന സമീപനമാണ് അധികാരികളുടെ ഭാഗത്തു നിന്നുണ്ടാകുന്നത്. ആറളം മേഖലയില്‍ ജീവനു ഭീഷണി നേരിടുന്ന കര്‍ഷക കുടുംബങ്ങളുടെ ആവശ്യങ്ങള്‍ക്കു നേരെ ഇനിയും മുഖം തിരിച്ചു നില്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ഈ വിഷയത്തിലുണ്ടാകുമെന്ന് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ് പറഞ്ഞു.കാട്ടാന ആക്രമണം നടന്ന സ്ഥലം സന്ദര്ശിച്ചതിന് ശേഷം കൊല്ലപ്പെട്ട കർഷകൻ പി ഐ ദാമു വിന്റെ വസതിയിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു.
ധർണ്ണയ്ക്ക് മണ്ഡലം പ്രസിഡന്റ് ജിമ്മി അന്തിയനാട്ട് അധ്യക്ഷത വഹിച്ചു.ഡിസിസി സെകട്ടറി
ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ, കർഷക കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ് കെ.സി.വിജയൻ, ബ്ലോക്ക്‌കോൺഗ്രസ്‌ പ്രസിഡന്റ് തോമസ് വർഗീസ്, ഡിസിസി സെക്രട്ടറിമാരായ വി റ്റി തോമസ്, സാജു തോമസ്. ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർമാരായ ഷിജി നടുപറമ്പിൽ, വി ശോഭ,പഞ്ചായത്ത് മെമ്പർമാരായ ജോർജ് ആലമ്പള്ളി, മാർഗരറ്റ്, മിനി, ജോസ് അന്ത്യകുളം,മണ്ഡലം വൈസ് പ്രസിഡന്റ്
വി റ്റി ചാക്കോ,കെ എം സോമൻ,ടിഎം ജോസ്, സെബാസ്റ്റ്യൻ തുണ്ടത്തിൽ, ടിഎം ഭാസ്കരൻ, വി.ആർ.സുനിത എന്നിവർ നേതൃത്വം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: