ഗാർഹിക പീഡനം യുവതിയുടെ പരാതിയിൽ കേസ് .

പെരിങ്ങോം: വിദേശത്ത് നിന്നും നാട്ടിലെത്തിയ ഭർത്താവ് ശാരീരികമായി പീഡിപ്പിക്കുന്നുവെന്ന യുവതിയുടെ പരാതിയിൽ പെരിങ്ങോം പോലീസ് കേസെടുത്തു.2013 ൽ വിവാഹിതയായരണ്ട് മക്കളുടെ മാതാവായ കാങ്കോൽ പ്രാന്തംഞ്ചാൽ സ്വദേശിനിയായ 27കാരിയുടെ പരാതിയിലാണ് ഭർത്താവ് പഴയങ്ങാടി സ്വദേശിയായ സാബിർമോഹി (42) യുടെ പേരിൽ ഗാർഹീക പീഡന നിരോധന നിയമപ്രകാരം പെരിങ്ങോം പോലീസ് കേസെടുത്തത്.പുതിയ വീട്ടിൽ താമസം തുടങ്ങിയ ശേഷം ഗൾഫിൽ നിന്നെത്തിയ ഭർത്താവ് സംശയരോഗം കാരണം നിരന്തരം പീഡിപ്പിക്കുകയുംഇക്കഴിഞ്ഞ ജൂലായ് 12 ന് അടിച്ചു പരിക്കേൽപിക്കുകയും ചെയ്തതിനെ തുടർന്ന് യുവതി പരാതിയുമായി പോലീസിൽ എത്തുക യായിരുന്നു. പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: