പ്രഭാത ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തൂ.. ശരീരഭാരം കുറയ്ക്കാം

0


ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടവ എന്തൊക്കെ?


ശരീര ഭാരം കുറയ്ക്കുകയെന്നത് അത്ര എളുപ്പമുളള ഒന്നല്ല. ഒരാളുടെ ശരീര തരം, ജീവിതശൈലി, മെറ്റബോളിസം നിരക്ക്, ശാരീരിക പ്രവർത്തനങ്ങൾ, ഭക്ഷണക്രമം എന്നിവ ഉൾപ്പെടെ നിരവധി ഘടകങ്ങൾ ഇതിൽ പ്രധാന പങ്കു വഹിക്കുന്നുണ്ട്. അതുകൊണ്ടാണ് പോഷകവും കുറഞ്ഞ കലോറിയുമുള്ള ഭക്ഷണങ്ങൾ കഴിക്കേണ്ടത്, കാരണം ശരീരഭാരം കുറയ്ക്കുകയെന്ന നിങ്ങളുടെ ലക്ഷ്യം ആരോഗ്യകരമായ രീതിയിൽ നേടാൻ ഇത് സഹായിക്കും.

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടവ എന്തൊക്കെയെന്ന് പറയുകയാണ് ഫിറ്റ്നസ്, ന്യൂട്രീഷൻ വിദഗ്ധനായ രോഹിത് ഷെലത്കർ.

ഏത്തപ്പഴം

ഈ പഴത്തിൽ നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്താനും വാഴപ്പഴം സഹായിക്കുന്നു. പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടെ നല്ല ഉറവിടമാണ് വാഴപ്പഴം, ഇവ ഹൃദയത്തിന് വളരെ പ്രധാനമാണ്.

മുട്ട

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ആരോഗ്യകരമായ മറ്റൊരു പ്രഭാത ഭക്ഷണമാണ് മുട്ട. ഇവയിൽ കലോറിയും പ്രോട്ടീനും കൂടുതലാണ്. പ്രഭാതഭക്ഷണത്തിനൊപ്പം മുട്ട കഴിക്കുന്നത് ലഘുഭക്ഷണത്തിന്റെ ആവശ്യകതയെ ഇല്ലാതാക്കുന്നു, കാരണം ഇത് നമ്മെ സംതൃപ്തരാക്കുന്നു.

തൈര്

മെലിയാൻ ആഗ്രഹിക്കുന്നവർക്ക് അതിന് സഹായിക്കുന്ന ഒരു പ്രോട്ടീൻ തൈരിൽ അടങ്ങിയിരിക്കുന്നു. കലോറി കുറയ്ക്കാൻ തൈര് കഴിക്കുക, പ്ലെയിൻ തൈര് ലഘുഭക്ഷണമായി തിരഞ്ഞെടുക്കുന്നതിലൂടെ അനാവശ്യം പഞ്ചസാര ഉപയോഗം ഒഴിവാക്കാം, മധുരത്തിനായി പുതിയ പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

ശരീര ഭാരം കുറയ്ക്കാൻ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ

ബെറീസ്

ബെറീസ് രുചികരവും ആന്റിഓക്‌സിഡന്റുകൾ നിറഞ്ഞതുമാണ്. ബ്ലൂബെറി, റാസ്ബെറി, സ്ട്രോബെറി, ബ്ലാക്ക്‌ബെറി എന്നിവ ജനപ്രിയ തരങ്ങളിൽ ഉൾപ്പെടുന്നു. അവയിൽ മിക്ക പഴങ്ങളേക്കാളും പഞ്ചസാര കുറവാണ്, പക്ഷേ നാരുകൾ കൂടുതലാണ്.

ഗ്രീൻ ടീ

ഇത് ആൻറി ഓക്സിഡന്റുകളാൽ നിറഞ്ഞിരിക്കുന്നു, രക്തത്തിലെ പഞ്ചസാരയും രക്തസമ്മർദ്ദവും കുറയ്ക്കാൻ സഹായിക്കുന്നു, ഇത് സ്വാഭാവിക ഊർജ്ജ സ്രോതസ്സാണ്. പഞ്ചസാരയില്ലാതെ കഴിക്കുന്നതാണ് നല്ലത്. ആവശ്യമെങ്കിൽ ഒരാൾക്ക് നാരങ്ങയോ തേനോ ചേർക്കാം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

Discover more from Kannur Varthakal Online

Subscribe now to keep reading and get access to the full archive.

Continue reading