കണ്ണൂരിൽ ജാർഖണ്ഡ് സ്വദേശിനി ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

കണ്ണൂർ: പേരാവൂരിൽ ജാർഖണ്ഡ് സ്വദേശിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ജാർഖണ്ഡ് ഗുംല ജില്ലയിലെ ഗാഗ്ര സ്വദേശി പരേതനായ ലക്ഷ്മൺ ബറൈകിന്റെ മകൾ മമ്ത കുമാരിയെയാണ് (20) ദൂരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോളയാട് ആര്യപ്പറമ്പിൽ തൊഴിലിടത്തിനു സമീപത്തെ മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.

കൊലപാതകമാണെന്ന സംശയത്തിൽ രണ്ട് ജാർഖണ്ഡ് സ്വദേശികളെ പേരാവൂർ പോലീസ് കസ്റ്റഡിയിലെടുത്തു. യുവതിയ്ക്കൊപ്പം താമസിക്കുന്ന സിക്കന്തറെന്ന യുവാവിനെയും ഇയാളുടെ കൂടെ ജോലിചെയ്യുന്ന മറ്റൊരാളെയുമാണ് പോലീസ് ചോദ്യംചെയ്യാൻ കസ്റ്റഡിയിലെടുത്തത്.

ആര്യപ്പറമ്പ് സെന്റ് മേരീസ് എസ്റ്റേറ്റിൽ ഒരുമിച്ചു താമസിച്ചുവരികയായിരുന്നു ഇവർ. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: