ഓട്ടോ ടാക്‌സി ദുരൂഹസാഹചര്യത്തില്‍ കത്തിനശിച്ചു

തളിപ്പറമ്പ്: വീടിന് സമീപം നിര്‍ത്തിയിട്ട ഓട്ടോ ടാക്‌സി കത്തിനശിച്ചു. പൂവ്വം ടൗണില്‍ സര്‍വീസ് നടത്തുന്ന എളമ്പേരത്തെ കുന്നുമ്പുറത്ത് വിജേഷിന്റെ കെ.എല്‍.59-ആര്‍-8156 ടാറ്റാ ഐറിസ് വാഹനമാണ്  ഇന്നലെ പലര്‍ച്ചെ രണ്ടോടെ കത്തി നശിച്ചത്. കനത്ത സ്‌ഫോടന ശബ്ദം കേട്ട് തൊട്ടടുത്ത് താമസിക്കുന്ന വിജേഷിന്റെ ബന്ധു ഉണര്‍ന്നപ്പോഴാണ് വണ്ടി കത്തുന്നത് കണ്ടത്. ഉടന്‍ തളിപ്പറമ്പ് അഗ്നിശമനസേനയെ വിവരമറിയിച്ചത് പ്രകാരം സ്റ്റേഷന്‍ ഓഫീസര്‍ ടി.വി.അശോകന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് തീയണച്ചത്.  എന്നാല്‍ അപ്പോഴേക്കും വാഹനം പൂര്‍ണമായും കത്തിനശിച്ചിരുന്നു. മൂന്ന് ലക്ഷം രൂപയോളം നഷ്ടം കണക്കാക്കുന്നു. ഇന്നലെ വൈകുന്നേരം ആറിനാണ് വിജേഷ് ഓട്ടം കഴിഞ്ഞ് വണ്ടി സ്ഥിരമായി പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് വെച്ചത്. എല്ലാ ദിവസവും വൈകുന്നേരം വിജേഷ് ഫുള്‍ടാങ്ക് പെട്രോള്‍ അടിക്കുന്നതിനാല്‍ ടാങ്ക് പൊട്ടി പെട്ടെന്ന് തന്നെ തീ ആളിപ്പടരുകയായിരുന്നു. എങ്ങിനെയാണ് തീപിടുത്തം ഉണ്ടായതെന്ന് വ്യക്തമല്ല, പ്രത്യേകിച്ച് ശത്രുക്കളാരുമില്ലാത്ത വിജേഷ് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും സജീവമല്ല. തളിപ്പറമ്പ് പോലീസ്  സ്ഥലത്തെത്തിയിരുന്നു. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: