ഇന്ധന വില വര്‍ദ്ധന എന്‍ ജി ഒ അസോസിയേഷന്റെ ഉന്തുവണ്ടി തള്ളി പ്രതിഷേധം

തളിപ്പറമ്പ്: പെട്രോള്‍-ഡീസല്‍-പാചക വാതക വില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് കേരള എന്‍ ജി ഒ അസോസിയേഷന്‍ തളിപ്പറമ്പ് ബ്രാഞ്ച് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഉന്തുവണ്ടി തള്ളി പ്രതിഷേധിച്ചു.  ഭാരിച്ച ഇന്ധനവിലയില്‍ ജനജീവിതം ദുസഹമായിരിക്കുകയാണെന്നും നിരന്തരം വില വര്‍ദ്ധിപ്പിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളോട് യുദ്ധപ്രഖ്യാപിച്ചിരിക്കയാണെന്നും, അധിക നികുതി വേണ്ടെന്നു വെക്കാന്‍ സംസ്ഥാന സര്‍ക്കാറും തയ്യാറാവണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.   ബസ് സ്റ്റാന്റ് പരിസരത്തു നിന്ന് ആരംഭിച്ച പ്രതിഷേധ പരിപാടി മിനി സിവില്‍ സ്‌റ്റേഷനു മുന്നില്‍ അവസാനിച്ചു. ബ്രാഞ്ച് പ്രസിഡണ്ട് എം.സനീഷിന്റെ അധ്യക്ഷതയില്‍ സംസ്ഥാന കമ്മറ്റിയംഗം പി.സി.സാബു ഉദ്ഘാടനം ചെയ്തു. ജില്ല ട്രഷറര്‍ കെ.വി.മഹേഷ്, ജില്ല വൈസ് പ്രസിഡന്റ് പി.വി.വിനോദ്, ബ്രാഞ്ച് സെക്രട്ടറി ജസ്റ്റിന്‍ വര്‍ഗീസ്, വി.വി.ശ്രീകാന്ത് എന്നിവര്‍ സംസാരിച്ചു.  എ.ജയന്‍, വി.വി.സജീവന്‍, സി.കെ.ഷാജി, കെ.അബ്ദുള്‍ ജബ്ബാര്‍, ആര്‍.രഘുനാഥന്‍, വി.ശ്രീരാജ് എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: