ഹൃദയമുദ്ര : ഓൺലൈൻ പഠനോപകരണ വിതരണം

ഇരിക്കൂർ : കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ഹൃദയമുദ്ര എന്ന തലക്കെട്ടിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന ഓൺലൈൻ പഠനോപകരണ വിതരണത്തിന്റെ ഇരിക്കൂർ ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡിലെ ഉദ്ഘാടനം വെൽഫെയർ പാർട്ടി കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി പള്ളിപ്രം പ്രസന്നൻ നിർവ്വഹിച്ചു. കെ.എസ്.ടി.എം ജില്ലാ സമിതിയം സി.വി.എൻ ഇഖ്ബാൽ മാസ്റ്റർ വാർഡ് മെമ്പർ നലീഫ ടീച്ചർക്ക് പഠനോപകരണങ്ങൾ കൈമാറി .വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി സി.കെ മുനവ്വിർ അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.എം ജില്ലാ സമിതിയംഗം എൻ.എം ബഷീർ മാസ്റ്റർ പദ്ധതി വിശദീകരണം നടത്തി. വെൽഫെയർ പാർട്ടി ഇരിക്കൂർ മണ്ഡലം പ്രതിനിധി കെ.പി റഷീദ്, പ്രവാസി പ്രതിനിധി കീത്തടത്ത് ഹാശിം എന്നിവർ പ്രസംഗിച്ചു. വെൽഫെയർ പാർട്ടി ഇരിക്കൂർ പഞ്ചായത്ത് പ്രസിഡണ്ട് എൻ.റഷീദ് ഹസൻ സ്വാഗതവും സെക്രട്ടറി എം.പി നസീർ നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: