ആരാധനാലയങ്ങൾ സമാധാനാലയങ്ങൾ സയ്യിദ് അലി ഹാശിം ബാ അലവി തങ്ങൾ

കൊളച്ചേരി: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജുമുഅ, പെരുന്നാൾ . എണ്ണം കണക്കാക്കി സർക്കാർ വിശ്വാസികളെ അനുവദിക്കണമെന്നും, ആരാധനാലയങ്ങൾ സമാധാനാലയങ്ങളാണെന്നും സയ്യിദ് അലി ഹാശിം ബാ അലവി തങ്ങൾ പ്രസ്താവിച്ചു ജുമുഅ, പെരുന്നാൾ നിസ്കാരങ്ങൾ ആരാധനാലയങ്ങളിൽ എണ്ണം കണക്കാക്കി നടത്താൻ അനുമതി ആവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ സംസ്ഥാന ഏകോപന സമിതി സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന പ്രതിഷേധ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊളച്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങൾ. യൂസുഫ് മൗലവി കമ്പിൽ ആധ്യക്ഷനായിരുന്നു
ഹാഫിസ് അബ്ദുള്ള ഫൈസി പട്ടാമ്പി, മുഹമ്മദലി ഫൈസി ഇരിക്കൂർ, ഇ വി അശ്രഫ് മൗലവി, മൻസൂർ പാമ്പുരുത്തി, മുഷ്താഖ് ദാരിമി പന്ന്യങ്കണ്ടി, അഹ്മദ് കമ്പിൽ, എം.കെ മൊയ്തു ഹാജി, അമീർ ദാരിമി കുന്നും കൈ, അർഷദ് നൂഞ്ഞേരി, പി.പി മൊയ്തീൻ കമ്പിൽ, പി.കെ. പി നസീർ, മുഹമ്മദലി പള്ളിപ്പറമ്പ സംസാരിച്ചു
ശേഷം കൊളച്ചേരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് സമിതി നിവേദനം കൈമാറി

ഇരിക്കൂർ: ലോക്ക് ഡൗണിൽ നിരവധി ഇളവുകൾ പ്രഖ്യാപിച്ചിട്ടും ആരാധനാലയങ്ങൾക്ക് ആവശ്യമായ ഇളവുകൾ നൽകാത്തത് ഏറെ ഖേദകരവും പ്രതിഷേധാർഹവുമാണെന്ന് എസ്.കെ.എം.എം.എ.ജില്ലാ വൈസ് പ്രസിഡണ്ട് കെ.കെ.അബ്ദുല്ല ഹാജി ബ്ലാത്തൂർ പറഞ്ഞു. പള്ളികളിൽ ജുമുഅ നിസ്ക്കാരത്തിനും പെരുന്നാൾ നിസ്ക്കാരത്തിനും അനുമതി വേണമെന്നും പറഞ്ഞു. ഇരിക്കൂർ ഏരിയ സമസ്ത കോഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിക്കൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സയ്യിദൽമ ശ്ഹൂർ ആറ്റക്കോയ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു.

  അബ്ദുസ്സലാം ഇരിക്കൂർ, ശംസുദ്ധീൻ ദാരിമി, പി.എ.ഹംസ ഫൈസി, എൻ .പി .കെ സ്വാലിഹ്, കെ.കെ.മുഹമ്മദ് മൗലവി, കെ.ഇർഷാദ്, ടി.സി.ശംസുദ്ധീൻ, അബ്ദുറഹ്മാൻ ദാരിമി, മുഷ്താഖ് ആയിപുഴ, സി.എച്ച്.മുസ്തഫ അമാനി ,കെ.പി.മുസ്തഫ അസ്ഹരി, അബ്ദുൽ ഹഖ് എന്നിവർ പങ്കെടുത്തു.

  ഇരിക്കൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.സി.നസിയത്ത് ടീച്ചർക്ക് നിവേദനവും നൽകി

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: