ഇരിട്ടി പേരാവൂർ റോഡിൽ കല്ലേരി മലയിൽ കാർ നിയന്ത്രണംവിട്ട് അപകടത്തിൽ പെട്ടു

കാക്കയങ്ങാട്: ഇരിട്ടി പേരാവൂർ റോഡിൽ കല്ലേരി മലയിൽ കാർ നിയന്ത്രണംവിട്ട് അപകടത്തിൽപെട്ടു. പേരാവൂരിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന പേരാവൂർ സ്വദേശി മണികണ്ഡൻ്റെ ഉടമസ്ഥയിലുള്ള കാറാണ് നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിഞ്ഞത്. അപകടത്തിൽ കാറിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. റോഡരികിലെ എഡ്ജിലേക്ക് ഇറങ്ങിയ കാർ റോഡിലേക്ക് കയറ്റുന്നതിനിടെയാണ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: