എരിപുരത്ത് മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ചു; 8 പേർക്ക് പരിക്ക്, രണ്ടു പേരുടെ നില ഗുരുതരം

പഴയങ്ങാടി . കണ്ണൂർ എയർപോർട്ടിൽ നിന്നും മൃതദേഹവുമായി വരികയായിരുന്ന ആംബുലൻസും പിക് അപ് വാനും കാറും കൂട്ടിയിടിച്ച് എട്ട് പേർക്ക് പരുക്ക്. ആംബുലൻസ് ഡ്രൈവർ കാസറഗോഡ് ഉദുമ സ്വദേശി ശ്രീജിത്,(42), സഹോദരൻ ബാബുരാജ്, (35), വിദേശത്ത് നിന്നും മൃതദേഹത്തോടൊപ്പം ആംബുലൻസിൽ യാത്ര ചെയ്തിരുന്ന രവീന്ദ്രൻ (40) ഇയാളുടെ ഭാര്യ ബന്ധുക്കളായ മൂന്ന് പേർ, പിക് അപ്പ് വാൻ ഡ്രൈവർ പടന്നപ്പാലം സ്വദേശി ഷെയ്ഖ് അലി (50), മകൻ അബ്ദുൾ ഖാദർ (29) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 11.30 മണിയോടെ കെ.എസ്.പി.ടി റോഡിൽ  അടുത്തില ഇറക്കത്തിൽ ആണ് ആംബുലൻസ് ഉൾപ്പെടെ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആംബുലൻസ് ഡ്രൈവറുടെയും പിക് അപ്പ് വാൻ ഡ്രൈവറുടെയും നില ഗുരുതരമാണ്. ഗൾഫിൽ നിന്നുംഉദുമ സ്വദേശിയായ രവീന്ദ്രന്റെ ഭാര്യ ബന്ധു സുധീഷിന്റെ മൃതദേ ഹവുമായി വിമാന താവളത്തിൽ നിന്നും ഉദുമയിലെ വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് അപകടം വിവരമറിഞ്ഞ് പഴയങ്ങാടി പോലീസ് സ്ഥലത്തെത്തിയിരുന്നു. വാഹനങ്ങൾ റോഡിൽ നിന്നും നീക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: