കോവിഡ് ഇളവുകള്‍ ചര്‍ച്ചയായില്ല; മന്ത്രി സഭായോഗം അവസാനിച്ചു

തിരുവനന്തപുരം: കോവിഡ് ഇളവുകളെക്കുറിച്ച് ചര്‍ച്ച ചെയ്യാതെ സംസ്ഥാന മന്ത്രിസഭാ യോഗം പിരിഞ്ഞു. ഇളവുകള്‍ അശാസ്ത്രീയമാണെന്ന് വിമര്‍ശനം ശക്തമാകുന്നതിനിടെ ചേര്‍ന്ന യോഗത്തില്‍ കൂടുതല്‍ ഇളവുകളുടെ കാര്യത്തില്‍ തീരുമാനം എടുക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ കാര്യത്തില്‍ നാളെ നടക്കുന്ന അവലോകനയോഗത്തില്‍ തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
പെരുന്നാള്‍ പ്രമാണിച്ച് എന്തെങ്കിലും ഇളവുകള്‍ നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നെങ്കിലും ഇതിലും യോഗത്തില്‍ തീരുമാനം എടുത്തില്ല. അവലോകന യോഗത്തിലാണ് ഇക്കാര്യത്തിലും തീരുമാനം ഉണ്ടാവുക. ടിപിആര്‍ പരിഗണിച്ച് മാത്രം ഇളവുകള്‍ നല്‍കിയാല്‍ മതിയെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: