സിംഗപ്പൂരിലേക്ക് വിസ വാഗ്ദാനം ചെയ്ത് കബളിപ്പിച്ച സഹോദരങ്ങൾക്കെതിരെ എടക്കാട് പോലീസ് കേസെടുത്തു

കണ്ണൂർ: സിംഗപ്പൂരിലേക്ക് വിസ വാഗ്ദാനം ചെയ്ത് കബളിപ്പിച്ച സഹോദരങ്ങൾക്കെതിരെ എടക്കാട് പോലീസ് കേസെടുത്തു. കോയമ്പത്തൂർ ഗണപതി സ്ട്രീറ്റ് സ്വദേശികളായ രംഗസ്വാമിയുടെ മക്കളായ പ്രദീപ് ശങ്കർ, ഉദയ് ശങ്കർ എന്നിവരുടെ പേരിലാണ് എടക്കാട് പോലീസ് കേസെടുത്തത്. ഇരുവരും സമാനമായ മറ്റൊരു കേസിൽ ജയിൽവാസം അനുഭവിക്കുകയാണ്. 60 ആയിരം രൂപ ശമ്പളത്തിൽ സിംഗപ്പൂരിലെ റിഗ്ഗിൽ ജോലി ശരിയാക്കി തരാം എന്ന് പറഞ്ഞു കബളിപ്പിച്ചതയാണ് പരാതി. തൃശൂർ ജില്ലയിലെ മാളയിലും ഇരിങ്ങാലക്കുട, കണ്ണൂർ വളപട്ടണം, കോഴിക്കോട് നല്ലളം സ്റ്റേഷനുകളിൽ ഇവർക്കെതിരെ കേസ് നിലവിലുണ്ട്. കോയമ്പത്തൂരിൽ ആഡ്കോ ഇന്റർനാഷണൽ മാനേജ്‌മെന്റ് സർവീസ് ലിമിറ്റഡ് കമ്പനി എന്ന പേരിൽ ഓഫീസ് തുടങ്ങിയാണ് ആളുകളെ ആകർഷിച്ചത്. എടക്കാട് സ്വദേശി റിഥിന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ചു. 2019ൽ ഫേസ്ബുക്ക് മാർഗം അറിഞ്ഞാണ് പരാതിക്കാരൻ ഓഫീസിൽ എത്തി ആദ്യതവണ 50 ആയിരം രൂപ നൽകി. ആകെ 2 ലക്ഷം രൂപയോളം പ്രതികൾ കൈക്കലാക്കിയിട്ടുണ്ട്. ഇവരുടെ ഓഫീസിലെ ഓപ്പറേഷൻ മാനേജറായ യമുന ദേവിയുടെ പേരിലും എടക്കാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ പേരെ ഇവർ സമാനമായ രീതിയിൽ കബളിപ്പിക്കാൻ സാധ്യതയുണ്ടെന്നും അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ പോലീസിൽ അറിയിക്കണമെന്നും എടക്കാട് എസ്‌ഐ മഹേഷ് കണ്ടമ്പത്ത് പറഞ്ഞു. ● 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: