കർക്കിടക മാസപൂജകൾക്കായി ശബരിമല ക്ഷേത്രം ഇന്ന് തുറക്കും

കർക്കിടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. വെർച്വൽ ക്യൂ വഴി ബുക്കിംഗ് നടത്തിയ 5000 ഭക്തർക്ക് നാളെ മുതൽ ദർശനം നടത്താൻ കഴിയും. രണ്ട് ഡോസ് പ്രതിരോധ വാക്‌സിൻ എടുത്തവർക്കും 48 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും മാത്രമാണ് ദർശനത്തിന് അനുമതി.

ഇന്നുമുതൽ ശബരിമല ക്ഷേത്ര നട അടയ്ക്കുന്നത് വരെ കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തും. പമ്പയിലേക്ക് സീറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ മാനദണ്ഡങ്ങൾ പാലിച്ച് ഇരുന്നുള്ള യാത്രകൾ മാത്രമാകും അനുവദിക്കുക.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: