ബ്യൂട്ടി പാർലർ ഉടമകളുടെ അതിജീവനസമരം


ബ്യൂട്ടി പാർലർ ഓണേഴ്സ് സമിതി പ്രവർത്തകർ കളക്ടറേറ്റിനുമുന്നിൽ നടത്തിയ അതിജീവനസമരം
കണ്ണൂർ: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബ്യൂട്ടി പാർലറുകൾ തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബ്യൂട്ടി പാർലർ ഓണേഴ്സ് സമിതി കളക്ടറേറ്റിന് മുന്നിൽ അതിജീവനസമരം നടത്തി. കുറഞ്ഞ പലിശനിരക്കിൽ വായ്പ അനുവദിക്കുക, വാടകയിൽ ഇളവുവരുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ജില്ലാ സെക്രട്ടറി ജയശ്രീ കണ്ണൻ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് സജിത മോഹൻദാസ് അധ്യക്ഷയായിരുന്നു. കണ്ണൂർ ഏരിയാ സെക്രട്ടറി ഷെർളി വിഷ്ണു, ഏരിയാ പ്രസിഡന്റ് വി.വി.ബീന, ലെസി, മഹിജ, നിഷ, ജോയ്സ് എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: