പ്ലസ്ടു പരീക്ഷയിൽ 85.13% വിജയം

15 / 100

സംസ്ഥാനത്തെ പ്ലസ്ടു, വി.എച്ച്.എസ്. പരീക്ഷാഫലം പ്രഖ്യാപിച്ചു. പരീക്ഷയെഴുതിയതിൽ 85.13ശതമാനം വിദ്യാർഥികൾ ഉപരിപഠനത്തിന് അർഹരായി. സയൻസ് 88.62 ശതമാനം. ഹമാനിറ്റീസ് 77.76 ശതമാനം, കൊമേഴ്സ് 84.52 ശതമാനം ടെക്നിക്കൽ – 87.94. ആർട് (കലാമണ്ഡലം)- 98.75 ശതമാനം എന്നിങ്ങനെയാണ് വിവിധ സബ്ജക്ട് ഗ്രൂപ്പുകളിലെ വിജയ ശതമാനമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു.

സ്കൂൾ വിഭാഗം അനുസരിച്ച് സർക്കാർ സ്കൂളുകളിലെ വിജയ ശതമാനം 82.19 ആണ്. എയ്ഡഡ് 88.01, അൺ എയ്ഡഡ് 81.33, സ്പെഷല്‍ 100. ടെക്നിക്കൽ 87.94, കലാമണ്ഡലം 98.75 എന്നിങ്ങനെയും വിജയം നേടി. വിജയശതമാനം കൂടുതൽ എറണാകുളത്താണ് – 89.02%. കുറവ് കാസര്‍കോട് – 78.68%. നൂറു ശതമാനം നേടിയത് 114 സ്കൂളുകൾ. കഴിഞ്ഞ വർഷം 79 ആയിരുന്നു.

കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയത് മലപ്പുറത്താണ്. കുറവ് വയനാട്. മുഴുവൻ എ പ്ലസ് നേടിയ വിദ്യാർഥികൾ 18,510. 1200 മാർക്കിൽ 1200ഉം വാങ്ങിയത് 234 പേരാണ്. കൂടുതൽ എ പ്ലസ് മലപ്പുറം ജില്ലയിലാണ്, 2234 എണ്ണം. ഓപ്പൺ സ്കൂൾ ആയി പരീക്ഷ എഴുതിയവർ 49,245. ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ 21,490. 43.64% വിജയം ആണ് ഓപ്പൺ സ്കൂളിൽ. കഴിഞ്ഞ വർഷം 43.48 ആയിരുന്നു ഓപ്പൺ സ്കൂൾ വിഭാഗത്തിലെ വിജയ ശതമാനം.

വിഎച്ച്എസ്‍ഇയിൽ 81.8 ശതമാനമാണ് വിജയം. എല്ലാ പാർട്ടിലും വിജയം 76.06%. ഇത്തവണ മുതൽ ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റിൽ മാറ്റംവരുത്തുന്നുണ്ട്. വിദ്യാർഥിയുടെ ഫോട്ടോ, ജനന തീയതി, പിതാവിന്റെ പേര്, മാതാവിന്റെ പേര് എന്നീ വിവരങ്ങൾകൂടി സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തും. 

പ്ലസ് വൺ പരീക്ഷയുടെ മൂല്യനിർണയം പൂർത്തിയായിട്ടുണ്ടെന്നും ഫലം ജൂലായിൽതന്നെ പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷയെഴുതാൻ കഴിയാതിരുന്നവർക്ക് പിന്നീട് അവസരം നൽകും.

ജൂലായ് 24 മുതൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ നൽകാൻ ആരംഭിക്കാമെന്നും മന്ത്രി വ്യക്തമാക്കി.

ഫലമറിയാൻ വെബ്സൈറ്റുകൾ:

www.keralaresults.nic.in
www.dhsekerala.gov.in
www.prd.kerala.gov.in
www.results.kite
www.kerala.gov.in
www.vhse.kerala.gov.in

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: