ബിനോയ് കോടിയേരിയുടെ ഡി എന്‍ എ പരിശോധന ഇന്നില്ല;അസുഖം കാരണം രക്ത സാമ്ബിള്‍ നല്‍കിയില്ല

ലൈംഗിക പീഡനകേസില്‍ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ ഹാജരായ ബിനോയ് കോടിയേരിയുടെ ഡിഎന്‍എ പരിശോധ ഇന്നില്ല . അസുഖമായതിനാല്‍ രക്ത സാമ്ബിള്‍ ഇന്ന് നല്‍കാന്‍ കഴിയില്ലെന്ന് ബിനോയ് അറിയിച്ചു. പരിശോധനയ്ക്കായി ഇന്ന് സാമ്ബിള്‍ നല്‍കണമെന്നായിരുന്നു കഴിഞ്ഞ ആഴ്ച പൊലീസ് ആവശ്യപ്പെട്ടിരുന്നത്.
അസുഖമാണെന്നും അതിനാള്‍ രക്തസാമ്ബിളെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നും ബിനോയ് കോടിയേരി ആവശ്യപ്പെടുകയായിരുന്നു. ഇതു സംബന്ധിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അന്വേഷണ ഉദ്യോഗസ്ഥന് കൈമാറി. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും ബിനോയ് കോടിയേരിയും അഭിഭാഷകനും ആവര്‍ത്തിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: