സാജന്റെ ആത്മഹത്യ; അന്വേഷണ ഉദ്യോഗസ്ഥനെതിരെ സതീശന്‍ പാച്ചേനി

കണ്ണൂര്‍: പ്രവാസി വ്യവസായി സാജന്റെ മരണവുമായി ബന്ധപ്പെട്ട് പുതിയ ഭാഷ്യം രചിച്ച്‌ സി പി എമ്മിന്റെ രാഷ്ട്രീയ താല്‍പ്പര്യം സംരക്ഷിക്കാന്‍ വിടുപണി ചെയ്യുകയും അന്തസ്സില്ലായ്മ കാണിക്കുകയുമാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡി വൈ എസ് പിയെന്ന് ഡി സി സി പ്രസിഡന്റ് സതീശന്‍ പാച്ചേനി.സാജന്റെ മരണത്തിന് ഉത്തരവാദികളായ ആന്തൂര്‍ നഗരസഭ ചെയര്‍പേഴ്‌സണും ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പദയാത്രയുടെ സമാപനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലീസ് അന്വേഷണ റിപ്പോര്‍ട്ട് എന്ന നിലയില്‍ കളവായ കാര്യങ്ങല്‍ തലസ്ഥാന നഗരിയിലെ മാധ്യമ പ്രവര്‍ത്തകരെ പോലും വിളിച്ച്‌ പറഞ്ഞ് സാജനെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തില്‍ സി പി എമ്മിനെ രക്ഷപ്പെടുത്താന്‍ പറ്റുമോയെന്ന് പരിശ്രമിക്കുകയാണ് ഡി വൈ എസ് പിയെന്നും പാച്ചേനി പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: