അന്യ സംസ്ഥാന തൊഴിലാളികളെ കബളിപ്പിച്ചയാൾ പിടിയിൽ

അന്യസംസ്ഥാന തൊഴിലാളികളെ ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ച് പണം കവർന്ന നടത്തിയ ആൾ പിടിയിൽ. പെരളശേരി ചന്ദ്രോത്ത് സി. സജീവനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒഡീഷ സ്വദേശികളായ കേശവ് നായക്,മംഗൽ എന്നിവരെയാണ് ഇയാൾ കബളിപ്പിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ജോലി തേടി ടൗണിൽ എത്തിയ ഇവരെ ജോലിയുണ്ടെന്ന് പറഞ്ഞ് മുയ്യം ബാവുപ്പറമ്പിലേക്ക് കൊണ്ടുപോയി.ആളൊഴിഞ്ഞ സ്ഥലത്തെ വീട് കാണിച്ച് കൊടുത്ത് അതിന്റെ പരിസരം കിളച്ച് വൃത്തിയാക്കാനാവശ്യപ്പെട്ടു. ഒഡീഷ സ്വദേശികൾ വസ്ത്രം മാറി ജോലി ആരംഭിച്ചതോടെ സജീവൻ ഇവരുടെ പണമടങ്ങിയ പഴ്സ് കവർന്ന് ഉടൻ വരാമെന്ന് പറഞ്ഞ് സ്ഥലലം വിടുകയായിരുന്നു. അൽപ്പസമയം കഴിഞ്ഞ് വീടിന്റെ യഥാർഥ ഉടമസ്ഥൻ സ്ഥലത്തെത്തിയപ്പോഴാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടതായി ഒഡീഷക്കാർ മനസിലാക്കിയത്. വസ്ത്രം മാറി തിരിച്ച് പോകാൻ ശ്രമിച്ചപ്പോളാണ് പഴ്സും പണവും നഷടപ്പെട്ടതായി കണ്ടത്. തുടർന്ന് തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി.അന്വേഷണത്തിൽ ഉച്ചയോടെ ബസ് സ്റ്റാൻഡിൽ നിന്ന് സജീവനെ പിടികൂടി.മുൻപും ഇത്തരത്തിലുള്ള തട്ടിപ്പ് നടത്തിയതായി ഇയാൾ പൊലീസിനോട് സമ്മതിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: