യു.ഡി.എഫ്. ധർണ ഇന്ന്

സംസ്ഥാന സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരേ യു.ഡി.എഫ്. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ ധർണ ഇന്ന് .അയ്യങ്കുന്ന് പഞ്ചായത്ത് കമ്മിറ്റി അങ്ങാടിക്കടവ് ടൗണിൽ വൈകുന്നേരം 3.30ന് നടത്തുന്ന ധർണ അഡ്വ. സണ്ണി ജോസഫ് എം.എൽ.എ.യും ഇരിട്ടി നഗരസഭാ കമ്മിറ്റി നഗരസഭാ ഓഫീസിനുമുന്നിൽ രാവിലെ 10ന്‌ നടത്തുന്ന ധർണ കെ.പി.സി.സി. അംഗം ചന്ദ്രൻ തില്ലങ്കേരിയും ഉദ്ഘാടനം ചെയ്യും. പായം പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിനുമുന്നിൽ ജില്ലാ പഞ്ചായത്തംഗം തോമസ് വർഗീസ്, ആറളം പഞ്ചായത്ത് കമ്മിറ്റി വൈകീട്ട് നാലുമണിക്ക് എടൂരിൽ നടത്തുന്ന ധർണ അഡ്വ. സണ്ണി ജോസഫ് എം.എൽ.എ. യും ഉദ്ഘാsനം ചെയ്യും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: