കണ്ണിച്ചിറ-കോടിയേരി റോഡിൽ കുഴികളും വെള്ളക്കെട്ടും

യാത്രക്കാരെ വലച്ച് കണ്ണിച്ചിറ-കോടിയേരി റോഡിൽ വെള്ളക്കെട്ടും കുഴികളും. റോഡ് നവീകരണം നീണ്ടതാണ് ഈ ദുരിതത്തിന് കാരണം. കണ്ണച്ചിറയ്ക്കും ഇല്ലത്തുതാഴെക്കും ഇല്ലത്തുതാഴെക്കും ഇടയിൽ വീതികൂട്ടലും കലുങ്ക്, ഓവുചാൽ നിർമാണവും മാസങ്ങൾക്കുമുമ്പ് തുടങ്ങിയതാണ്. വീടുകളിലേക്ക് വഴിയൊരുക്കുന്ന പണിയുടെ ഭാഗമായി ചിലയിടത്ത് ഓവുചാൽ ഭാഗികമായി തടഞ്ഞിരിക്കയാണെന്ന് പരാതിയുണ്ട്. ഇതേത്തുടർന്ന് ചിലയിടത്ത് ഓവുചാലിൽ വെള്ളം കെട്ടിക്കിടക്കുകയാണ്.മഴ ശക്തമായാൽ വെള്ളം നിറഞ്ഞുകവിഞ്ഞ് റോഡിലേക്കൊഴുകി ഗതാഗതം തടസ്സപ്പെടുമെന്നാണ് നാട്ടുകാരുടെ ആശങ്ക. മഴക്കാലത്തും കലുങ്ക് നിർമാണം നടക്കുന്നത് ഗതാഗതതടസ്സത്തിന് ഇടയാക്കിയിരുന്നു. കണ്ണിച്ചിറയിൽ കലുങ്ക് നിർമാണം പൂർത്തിയായെങ്കിലും റോഡ് നിരപ്പാക്കിയിട്ടില്ല. കരിങ്കൽക്കഷ്ണവും മണ്ണും കിടക്കുന്നതിനാൽ വാഹനയാത്രക്കാർ വലയുകയാണ്. കണ്ണിച്ചിറ ട്രാൻസ്ഫോർമർ, ഇല്ലത്തുതാഴെ എന്നിവിടങ്ങളിൽ കലുങ്കുനിർമാണം പാതിവഴിയിലാണ്. വയലളം വെസ്റ്റ് എൽ.പി.എസിനും സമീപത്തും മറ്റു മൂന്നുസ്ഥലങ്ങളിലുമാണ് വെള്ളക്കെട്ടുള്ളത്. പുല്ലും മണ്ണും മൂടി ഓവുചാലിലേക്ക് വെള്ളം ഒഴുകിപ്പോകാത്തതാണ് ഇതിനു കാരണമെന്നാണ് പരാതി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: