മഴയിൽ ശ്രീകണ്ഠപുരത്തെ കടകളിൽ വെള്ളം കയറി

ഞായറാഴ്ച ഉച്ചയ്ക്ക് പെയ്ത മഴയിൽ ശ്രീകണ്ഠപുരം നഗരത്തിലെ ഒട്ടേറെ കടകളിൽ വെള്ളം കയറി. സെൻട്രൽ ജങ്‌ഷൻ, പയ്യാവൂർ റോഡ് ഭാഗത്തെ വ്യാപാരികൾക്കാണ് ഏറെ നഷ്ടമുണ്ട്.ഞായറാഴ്ച അവധിയായതിനാൽ മിക്ക കടകളും അടച്ച നിലയിലായിരുന്നു. വിവരമറിഞ്ഞ് വ്യാപാരികൾ എത്തുമ്പോഴേക്കും ഷട്ടറുകൾക്കിടയിലൂടെ കടകൾക്കുള്ളിൽ വെള്ളം കയറിയിരുന്നു.മഴക്കാലം തുടങ്ങും മുൻപ്‌ ശ്രീകണ്ഠപുരത്തെ ഓടകൾ വൃത്തിയാക്കുന്നതിൽ അധികൃതർ വലിയ വീഴ്ചയാണ് കാണിച്ചത്. മാലിന്യം നിറഞ്ഞതിനാൽ പല ഭാഗങ്ങളിലും ഓടകളിലൂടെ വെള്ളം ഒഴുകുന്നില്ല. അധികൃതർ അടിയന്തരമായി നടപടിയെടുക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: