SSF സാഹിത്യോത്സവം ചക്കരക്കൽ ജേതാക്കൾ

അഴീക്കോട് : നൂറുൽ ഹുദാ ക്യാമ്പസ്‌ പൊയ്ത്തുംകടവിൽ വെച്ച് നടത്തിയ സാഹിത്യോത്സവത്തിൽ ചക്കരക്കൽ ജേതാക്കളായി എൻ.അലി ഉസ്താദ് നഗറിൽ 2 ദിവസം നീണ്ടു നിന്ന കണ്ണൂർ ഡിവിഷൻ സാഹിത്യോത്സവിന് ഉജ്ജ്വല പരിസമാപ്തി. ശനിയാഴ്ച വൈകീട്ട് നടന്ന ഉദ്ഘാടന സംഗമം ഡിവിഷൻ പ്രസിഡണ്ട് മുഹമ്മദ് മുനവ്വിർ അമാനിയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന പുരാവസ്തു -തുറമുഖവികസന മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.SSF മുൻ സംസ്ഥാന സെക്രട്ടറി ശക്കീർ അരിമ്പ്ര സന്ദേശ പ്രഭാഷണം നടത്തി.110 മത്സര ഇനങ്ങളിലായി 6 സെക്ടറുകളിൽ നിന്ന് 500ഓളം മത്സരികൾ മാറ്റുരച്ച സാഹിത്യോത്സവിൽ ടീം ചക്കരക്കൽ 546 പോയിന്റുമായി ഒന്നാം സ്ഥാനത്തിനർഹരായി.454 പോയിന്റുമായി ടീംവാരവും 309 പോയിൻറുമായി ആതിഥേയരായ ടീംഅഴീക്കോടും റണ്ണേർസപ്പായി.സമാപന സംഗമത്തിൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ത്വാഹ സഖാഫിയുടെ അദ്ധ്യക്ഷതയിൽ സമസ്ത കണ്ണൂർ ജില്ലാ സെക്രട്ടറി പി.പി.അബ്ദുൽഹഖീം സഅദി ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് സ്റ്റാർ ഓഫ് ഏഷ്യ മുഹമ്മദലി ഹാജി അവാർഡുകൾ വിതരണം ചെയ്തു. 30 പോയിന്റുമായി ടീംഅഴീക്കോടിന്റെ യസീദ് വലിയപറമ്പും, ടീം കക്കാടിന്റെ നദീർനാസർഹുസൈൻ കക്കാടും കലാപ്രതിഭാ പട്ടം പങ്കിട്ടു.22 പോയിന്റുമായി കക്കാട് സെക്ടറിലെ ഇസ്ഹാഖ് അത്താഴക്കുന്ന് സർഗ പ്രതിഭാ പട്ടത്തിനർഹനായി. സംഗമത്തിൽ ജബ്ബാർ മാസ്റ്റർ, പി സി മുഹമ്മദ് ഹാജി, റഫീഖ് കെ.വി, കെ.വി നാസർ, ഹുദൈഫ ഇർഷാദി, നാസർ സഖാഫി, സാജിദ് സി.വി, ആസിഫ് ദമാം, ബാദ്ഷ വൻകുളത്ത് വയൽ, ബഷീർ ബി.എസ്, സി. വി മുഹമ്മദ്‌ കുഞ്ഞി, നവാസ് ടി. പി തുടങ്ങി സാമൂഹിക രാഷ്ട്രീയ പ്രവർത്തകർ പങ്കെടുത്തു. സമാപന സംഗമത്തിന് നൗഫൽ ബദ്ർ പള്ളി സ്വാഗതവും ഫയാസുൽ ഫർസൂഖ് അമാനി നന്ദിയും പറഞ്ഞു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: