കനത്ത മഴയും കാറ്റും: ഇരിട്ടി മേഖലയിൽ മൂന്ന് വീടുകൾ തകർന്നു, വൻ കൃഷി നാശം

ഇരിട്ടി: തോരാത മഴയും കാറ്റും ഇരിട്ടി മേഖലയിൽ കനത്ത നാശം വിതച്ചു. മേഖലയിൽ മൂന്ന് വീടുകൾ തകർന്നു. വൈദ്യുതി ബന്ധം പൂർണ്ണമായും നിലച്ചു.ശനിയാഴ്ച്ച ഉച്ചയോടെ പല ഭാഗങ്ങളിലും വിച്ചേഭിക്കപ്പെട്ട വൈദ്യുതി ഞായറാഴ്ച്ച രാത്രി വരെയും പുനസ്ഥാപിക്കനായില്ല. മേഖലയിൽ കാർഷിക വിളകൾക്കും കനത്ത നാശനഷ്ടം ഉണ്ടായി.ഇരിട്ടി നേരംപോക്കിലെ കാലൂന്നത്ത് പുതിയ പുരയിൽ ഗൗരിയുടെ വീടാണ് മരം വീണ് തകർന്നത്. ഞായറാഴ്ച്ച ഉച്ചക്ക് ഒരു മണിയോടെ കൂറ്റൻ മരം വീകളിലേക്ക് വീഴുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന ഗൗരിയും മക്കളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇരിട്ടിയി നിന്നും അഗ്നി രക്ഷാ സേന എത്തിമരം മുറിച്ചു മാറ്റി.കോളിക്കടവിലെ പുതുശ്ശേരി സരോജിനിയുടെ വീട് മരം വീണ് തകർന്നു. ശനിയാഴ്ച്ച രാത്രിയായിരുന്നു അപകടം. വീട്ടുകാർ ഇറങ്ങി ഓടിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കുയിലൂരിലെ കണ്ടോത്ത് മാധവിയമ്മയുടെ വീട് മരം വീണ് ഭാഗികമായി തകർന്നു. കുയിലൂർ പഴശ്ശി പ്രൊജക്ട് റോഡിൽ മരം വീണ് വാഹന ഗതാഗതം തടസ്സപ്പെട്ടു. കുയിലൂരിലെ ആർ.വേണു, എം.വി സുകേഷ് എന്നിവരുടെ 200 ഓളം നേന്ത്രവാഴ കാറ്റിൽ നിലംപൊത്തി. എം.വി വേണുവിന്റെ 20തോളം കുലയ്ക്കാറായ നേന്ത്രവാഴ കാറ്റിൽ നശിച്ചു. നിടിയോടിൽ റോഡിൽ മരം വീണ് ഗതാഗതം തടസ്റ്റപ്പെട്ടു.ഇരിട്ടി വീരാജ് പേട്ട അന്തർ സംസ്ഥാന പാതയിൽ കല്ലുമുട്ടിയിൽ റോഡരികിലെ കൂറ്റൻ മരം കടപുഴകി വീണ് റോഡിൽ വലിയ ഗർത്തം രൂപം കൊണ്ടു. 20 മണിക്കൂറിലധികം വൈദ്യുതി നിലച്ചത് ഇരിട്ടിട3ൺ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഏറെ പ്രയാസം ഉണ്ടാക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: