തുരുത്തി ബൈപ്പാസ് അലൈൻമെൻറ് പുന: പരിശോധിക്കണം: പട്ടിക ജാതി ക്ഷേമ സമിതി പാപ്പിനിശ്ശേരി

പാപ്പിനിശ്ശേരി: ദേശീയ പാത ബൈപ്പാസിൽ തുരുത്തി പട്ടികജാതി കോളനി നിവാസികളുടെ ആശങ്ക പരിഹരിക്കാൻ

നിർദ്ദിഷ്ട അലൈൻമെൻറ് 50 മീറ്റർ പടിഞ്ഞാറോട്ടേക്ക് മാറ്റി തയ്യാറാക്കണമെന്ന്
പട്ടിക ജാതി ക്ഷേമ സമിതി പാപ്പിനിശ്ശേരി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. നിലവിലുള്ള അലൈൻമെന്റിൽ അപാകതയുണ്ട്. കോളനി നിവാസികളുടെ ആശങ്കയിൽ അടിസ്ഥാനമുണ്ട്
അതിനാൽ പട്ടികജാതി കോളനി നിവാസികളുടെ ആശങ്ക അകറ്റണമെന്നും നിലവിലുള്ള അലൈൻമെന്റ് പുന:പരിശോധിക്കണമെന്നും സമ്മേളനം അധികൃതരോടാവശ്യപ്പെട്ടു.
നേരത്തെ സമ്മേളനം CPIM ജില്ലാ സെക്രട്ടേറിയറ്റംഗം എം.പ്രകാശൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് സി എച്ച് പ്രമോദ് പതാക ഉയർത്തി. PKS ജില്ലാ സെക്രട്ടറി ഇ ഗംഗാധരൻ, പ്രസിഡൻറ് ടി പവിത്രൻ, സ്വാഗത സംഘം ചെയർമാൻ ടി അജയകുമാർ, എ സുനിൽ കുമാർ, എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി സി എച്ച് പ്രമോദ് കുമാർ (പ്രസിഡൻറ്), കെ നാരായണൻ, ബാലൻ പാടിയിൽ (വൈസ് പ്രസിഡൻറുമാർ), എ സുനിൽ കുമാർ (സെക്രട്ടറി) .രാഘവൻ മാസ്റ്റർ, സി നാരായണി, (ജോയിന്റ് സെക്രട്ടറിമാർ), മിനുകുമാർ പി (ട്രഷറർ)
എന്നിവരെ
തെരഞ്ഞെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: