പേരാവൂർ ഓട്ടോയ്ക്ക് മുകളിൽ മരം വീണ് ഒരാൾ മരിച്ചു
പേരാവൂർ കാക്കയങ്ങാട് എടത്തൊട്ടിയിൽ ഓട്ടോയ്ക്ക് മുകളിൽ മരം വീണ് ഒരാൾ മരിച്ചു. 4 പേർക്ക് പരിക്ക്. ഞായറാഴ്ച 3 മണിയോടെ കല്ലേരിമല കയറ്റത്തിലായിരുന്നു അപകടം. അപകടത്തിൽ ഓട്ടോപൂർണ്ണമായും തകർന്നു.ഇരിട്ടി ഫയർഫോഴ്സും മുഴക്കുന്ന് പോലീസും നാട്ടുകാരും ചേർന്ന് ഓട്ടോ പൊളിച്ചാണ് അപകടത്തിൽ പെട്ടവരെ പുറത്തെടുത്തത്.കോളയാട് സ്വദേശിയുടെതാണ് അപകടത്തിൽ പെട്ട ഓട്ടോറിക്ഷ .ആര്യംപറമ്പ് കാരങ്ങാട്ട് സ്വദേശിനി (സിത്താരാ (20) ആണ് മരണപ്പെട്ടത്.മറ്റു യാത്രക്കാരായ വിനോദ്, സിറിയക്ക്, പ്രസന്ന എന്നിവർക്ക് പരിക്കേറ്റു ഇവരെ തലശ്ശേരി ഇന്ദിരാഗാന്ധി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു: