പൂന്തുരുത്തി മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടം ഫണ്ട് ശേഖരണം
പയ്യന്നൂർ: പൂന്തുരുത്തി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ പതിമൂന്ന് വർഷങ്ങൾക്കു ശേഷം
2019 ഫെബ്രുവരി 4 മുതൽ 7വരെ പെരുങ്കളിയാട്ടം നടക്കും. മഹോത്സവ ഫണ്ട് ശേഖരണം നഗരസഭ ചെയർമാൻ ശശി വട്ടക്കൊവ്വൽ ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയർമാൻ എച്ച് എൽ ഹരിഹര അയ്യർ അധ്യക്ഷനായി. ക്ഷേത്രം തന്ത്രി തെക്കിനേടത്ത് തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് ആദ്യ ഫണ്ട് ഏറ്റുവാങ്ങി. പി തമ്പാൻ, എം പ്രദീപൻ, പി പി ദാമോദരൻ, വി നന്ദകുമാർ, കെ പ്രീത, പി വി ദാസൻ, പി യു രാജൻ, പി എ സന്തോഷ്, പി മോഹനൻ, പച്ച രാജീവൻ എന്നിവർ സംസാരിച്ചു. കെ വി രാമചന്ദ്രൻ സ്വാഗതവും ഇ വി സതീശൻ നന്ദിയും പറഞ്ഞു. ക്ഷേത്രം കോയ്മമാർ, ആചാര സ്ഥാനികർ എന്നിവരും പങ്കെടുത്തു.