പോലീസിനെതിരേ പ്രകോപനപരമായ മുദ്രാവാക്യം; 40 എസ്ഡിപിഐ പ്രവർത്തകർക്കെതിരേ കേസ്

കണ്ണൂർ: പോലീസിനെതിരേ പ്രകോപനപരമായി മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയ 40

എസ്ഡിപിഐ പ്രവർത്തകർക്കെതിരേ ടൗൺ പോലീസ് കേസെടുത്തു. എസ്ഡിപിഐ ജില്ലാ പ്രസിഡന്‍റ് ബഷീർ പുന്നാട് അടക്കമുള്ള ജില്ലാ നേതാക്കളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തിയെന്ന് ആരോപിച്ചാണ് ഇന്നലെ വൈകുന്നേരം അഞ്ചോടെ 40 ഓളം വരുന്ന എസ്ഡിപിഐ പ്രവർത്തകർ നഗരത്തിൽ പ്രകടനം നടത്തിയത്.

റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാരംഭിച്ച് കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ അവസാനിച്ച പ്രതിഷേധ പ്രകടനത്തിൽ പോലീസിനെതിരേ രൂക്ഷമായ മുദ്രാവാക്യം വിളിച്ചുവെന്നാണ് കേസ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: