പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ ജീവനോടെ കത്തിച്ചു

ഉത്തരാഖണ്ഡ്: പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ ജീവനോടെ കത്തിച്ച നിലയില്‍ കണ്ടെത്തി. പ്രഭാത സവാരിക്ക്

പോയ ദിനേഷ് സിംഗ് എന്ന പതിനഞ്ച്കാരനെയാണ് വീട്ടില്‍ നിന്നും ഏകദേശം 200 മീറ്റര്‍ അകലെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

പ്രാഭാത നടത്തത്തിനായി അത് വഴി വന്നവരാണ് ദിനേഷിനെ കത്തിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ വീട്ടില്‍ അറിയിക്കുകയായിരുന്നു. വീട്ടുകാര്‍ വന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അജ്ഞാതരായ രണ്ടുപേര്‍ വാഹനത്തിലെത്തി ദേഹത്ത് മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ഇവര്‍‌ എവിടെ നിന്ന് വന്നതെന്നോ എന്തിനാണ് ഇങ്ങനെ ചെയ്തതെന്നോ വ്യക്തമായിട്ടില്ല. വ്യാഴാഴ്ച നടന്ന സംഭവത്തില്‍ ദൃക്സാക്ഷികളാരുമില്ലെന്നതും പൊലീസിനെ കുഴക്കുന്നു. രണ്ട് പേര്‍ തന്‍റെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തുകയായിരുന്നു, ദിനേഷിന്‍റെ മരണമൊഴി.

പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: