അയര്‍ലന്‍ഡിനെതിരായ ട്വന്റി 20 പരമ്പര: ഇന്ത്യന്‍ ടീമിലിടം നേടി സഞ്ജു സാംസണ്‍

മുംബൈ  ∙ അയർലൻഡിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇടം പിടിച്ചു. ബിസിസിഐ പ്രഖ്യാപിച്ച 17 അംഗ ടീമിൽ സഞ്ജുവിനെ ബാറ്ററായാണ് ഉൾപ്പെടുത്തിയത്. 2022 ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് നായകനെന്ന നിലയിലും ക്യാപ്റ്റൻ എന്ന നിലയിലും സഞ്ജു മികച്ച പ്രകടനമാണ് കാഴ്‌ച വച്ചത്. ഈ പ്രകടനമാണ് ടീമിലേക്ക് വഴി തുറന്നത്. ഇന്ത്യയ്ക്കായി ഇതുവരെ 13 ട്വന്റി 20 മത്സരങ്ങൾ സഞ്ജു കളിച്ചിട്ടുണ്ട്.  

ഐപിഎല്ലിൽ 458 റൺസോടെ മികച്ച പ്രകടനം നടത്തിയെങ്കിലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിൽ സഞ്ജുവിനെ ഉൾപ്പെടുത്താതിരുന്നതിനെ മുൻ താരങ്ങൾ അടക്കം വിമർശിച്ചിരുന്നു. സഞ്ജുവിന് പുറമെ ഐപിഎല്ലിൽ തിളങ്ങിയ രാഹുൽ ത്രിപാഠി,  അർഷ്ദീപ് സിങ് എന്നിവരും ടീമിലുണ്ട്. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: