വയോജനങ്ങളോടുള്ള അതിക്രമം: ബോധവത്കരണവുമായി സാമൂഹ്യനീതി വകുപ്പ്


വയോജനങ്ങളോടുള്ള അതിക്രമങ്ങൾക്കെതിരെ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ബോധവത്കരണ പരിപാടിയും ജില്ലയിലെ ബി പി എൽ കുടുംബാംഗങ്ങൾക്ക് ഗ്ലൂക്കോമീറ്റർ നൽകുന്നതിന്റെ വിതരണോദ്ഘാടനവും നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.110 പേർക്കാണ് ഗ്ലൂക്കോമീറ്റർ നൽകുന്നത്. മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും എന്ന വിഷയത്തിൽ തളിപ്പറമ്പ് മെയിന്റനൻസ് ട്രിബ്യൂണൽ പ്രതിനിധി ഹാഷിം ചെറിയാണ്ടീലകത്തും എൽഡർലൈൻ സേവനങ്ങൾ എന്ന വിഷയത്തിൽ സാമൂഹ്യ നീതി വകുപ്പ് ഫീൽഡ് റെസ്പോൺസ് ഓഫീസർ കെ എസ് വിഷ്ണുവും ക്ലാസെടുത്തു. വയോജന മേഖലയിലും ഭിന്നശേഷി മേഖലയിലും മികച്ച പ്രവർത്തനം കാഴ്ചവെച്ചതിനുള്ള സഹചാരി അവാർഡ് വിതരണവും നടന്നു. മികച്ച എൻ സി സി യൂനിറ്റായി മട്ടന്നൂർ പഴശ്ശിരാജ എൻ എസ് എസ് കോളേജിനെയും മികച്ച എൻ എസ് എസ് യൂണിറ്റായി തലശ്ശേരി ബ്രണ്ണൻ ഹയർസെക്കണ്ടറി സ്‌കൂൾ യൂനിറ്റിനെയും തെരഞ്ഞെടുത്തു. ജില്ലാ സ്പോർട്സ് കൗൺസിൽ ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി കെ സുരേഷ് ബാബു, ജില്ലാ സാമൂഹ്യ നീതി ഓഫീസർ അഞ്ജു മോഹൻ, സംസ്ഥാന വയോജന കൗൺസിൽ അംഗം പി കുഞ്ഞിക്കണ്ണൻ, സീനിയർ സിറ്റിസൺ ഫോറം ജില്ലാ സെക്രട്ടറി രഘുനാഥൻ നമ്പ്യാർ, എൻ എസ് എസ് പ്രതിനിധി പി പി രശ്മി, എൻ സി സി പ്രതിനിധി പി വി സുമിത്ത് തുടങ്ങിയവർ സംബന്ധിച്ചു. വൈകീട്ട് കലക്ടറേറ്റ് ആംഫി തിയറ്ററിൽ കണ്ണൂർ സായംപ്രഭാ ഹോമിലെ വയോജനങ്ങളുടെ ഫ്ളാഷ് മോബും നടന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: