‘ഓണത്തിന് ഒരു കൊട്ട പൂവ്’: ചെണ്ടുമല്ലി തൈ നട്ട് ജില്ലാതല നടീൽ ഉദ്ഘാടനം


ഓണക്കാല വിപണി ലക്ഷ്യമാക്കി ജില്ലാ പഞ്ചായത്തിന്റെ കീഴിൽ നടപ്പാക്കുന്ന ‘ഓണത്തിന് ഒരു കൊട്ട പൂവ്’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മൂന്നുപെരിയയിലെ മാവിലായി സർവീസ് സഹകരണ ബാങ്കിന്റെ സ്ഥലത്ത് നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ചെണ്ടുമല്ലി തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. പതിനാലാം പഞ്ചവൽസര പദ്ധതിയിൽ ജില്ലാ പഞ്ചായത്തിന്റെ 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ തെരെഞ്ഞെടുത്ത 545 കർഷക ഗ്രൂപ്പുകൾ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.മൂന്നുപെരിയയിൽ 10 കർഷക ഗ്രൂപ്പുകളുടെ സഹകരണത്തോടെ 6000 തൈകൾ നട്ടുപിടിപ്പിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ യു പി ശോഭ, വി കെ സുരേഷ് ബാബു, പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ വി ഷീബ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ചന്ദ്രൻ കല്ലാട്ട്, കെ വി ബിജു, എൻ പി ശ്രീധരൻ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡണ്ട് കെ പി ബാലഗോപാലൻ, പഞ്ചായത്ത് അംഗം കെ വി സവിത, മാവിലായി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് കെ കരുണാകരൻ, സെക്രട്ടറി കിൻസ് വർഗീസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് പി എൻ സതീഷ ബാബു എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: