മാലിന്യം തള്ളി നിരീക്ഷണ ക്യാമറയിൽ കുടുങ്ങി പിടികൂടി പിഴയിട്ടു.

പയ്യന്നൂർ :നഗരസഭ കൊറ്റിയിൽ സ്ഥാപിച്ചിട്ടുള്ള മിനി എം.സി.എഫിന് സമീപവും, പെരുമ്പ കുട്ടികളുടെ പാർക്കിനു സമീപവും മാലിന്യം അലക്ഷ്യമായി വലിച്ചെറിഞ്ഞ മൂന്നു പേരെ പിടികൂടി പിഴ ഈടാക്കി. പയ്യന്നൂർ തെരുവിലെപ്രേമൻ , രാമന്തളി പഞ്ചായത്തിൽ താമസിക്കുന്ന അമൽനാമദേവ് ഹോൾ, പ്ലാസ്റ്റിക്ക് കത്തിച്ച വെള്ളൂരിലെ കെ.വി.ബാലകൃഷ്ണൻ എന്നിവരിൽ നിന്നുമാണ് 5000 രൂപ വീതം പിഴയിടാക്കിയത്.
നഗരത്തിലെ നിരീക്ഷണക്യാമറയിൽ പതിഞ്ഞ വലിച്ചെറിയാൻ ഉപയോഗിച്ച വാഹനങ്ങളുടെ ദൃശ്യം പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് നഗരസഭ നടപടി സ്വീകരിച്ചത്.
മാലിന്യം അലക്ഷ്യമായി വലിച്ചെറിയുകയും, നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങൾ സംഭരിക്കുകയും, വിൽക്കുകയും ചെയ്യുന്നവർക്കെതിരെയും കർശനനടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.