വില്ലയിൽ താമസിക്കുന്നവരെ തെറ്റിദ്ധരിപ്പിച്ച് 10 കോടി തട്ടിയെടുത്തതായി പരാതി

തളിപ്പറമ്പ്: ചിറവക്കിലെ അപ്പാർട്ട്മെൻ്റിൽ താമസിക്കുന്നവരെ തെറ്റിദ്ധരിപ്പിച്ച് 10 കോടി രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ കോടതി നിർദേശ പ്രകാരം പോലീസ് കേസെടുത്തു. ചിറവക്കിലെ സി.എം.ആർ വില്ലയിലെ റസിഡൻഷ്യൽ അസോസിയേഷനിലെ പത്ത് പേർ നൽകിയ പരാതിയിലാണ് കേസ്.പരാതിക്കാരനായ ചിറവക്കിലെ തുളുവാനിക്കൽ മാത്തച്ചൻ്റെ പരാതിയിലാണ് സി എം.ആർ. വില്ല ഉടമയായിരുന്ന വായാട്ടുപറമ്പ വെള്ളാട് മീമ്പറ്റിയിലെ റസ്റ്റിൻ ജോസഫിനെതിരെ പോലീസ് കേസെടുത്തത്. കെട്ടിട നിർമ്മാണത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും, കെട്ടിട നിർമ്മാണ ചട്ടങ്ങൾ പാലിക്കാതെയും, കരാർ വ്യവസ്ഥകൾ പാലിക്കാതെയും 2019-20 കാലഘട്ടത്തിൽ താമസക്കാരിൽ നിന്നും 10 കോടി രൂപ വാങ്ങി വിശ്വാസ വഞ്ചന നടത്തിയെന്ന പരാതിയിലാണ് കേസ്.