മൂന്ന് പെരിയയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. പേരളശ്ശേരി മൂന്നു പെരിയ വെയിറ്റിംഗ് ഷെൽട്ടറിൽ തിങ്കളാഴ്ച വൈകിട്ട് 05:50 നാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. മധുര അളകനെല്ലൂർ ഗാന്ധി ഗ്രാമം കോളനി സ്വദേശി പൊൻ രാജ് മുത്തയ്യയാണ് മരിച്ചത്. ചക്കരക്കൽ പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ചെരുപ്പ് കുത്തിയാണെന്ന് സംശയിക്കുന്നു. ഇയാളെ കുറിച്ചു കൂടുതൽ അറിയുന്നവർ ചക്കരക്കൽ പൊലിസിൽ അറിയിക്കുക.