ഓട്ടോറിക്ഷകൾ ഇന്നു പണിമുടക്കും

നഗരസഭയിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് ഓട്ടോറിക്ഷകൾ ഇന്നു യാത്ര നിർത്തിവച്ച് പ്രതിഷേധിക്കും.അനിശ്ചിതകാല സമരത്തിന്റെ മുന്നോടിയായി സംയുക്ത കോഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്നു സൂചനാ പണിമുടക്ക് നടത്തും. പാലോട്ടുപള്ളി – വെമ്പടി, മട്ടന്നൂർ – ശിവപുരം റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഓട്ടോ തൊഴിലാളികൾ സമരത്തിന് ഇറങ്ങുന്നത്.റോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നതിനാൽ വാഹനങ്ങൾക്കു സർവീസ് നടത്താൻ കഴിയാത്ത അവസ്ഥയാണ്.കാലവർഷം തുടങ്ങിയതോടെ കുഴികളിൽ ചെളി നിറഞ്ഞ് ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപെടുന്നതും നിത്യ കാഴ്ചയാണ്. ബസ് ഉൾപ്പെടെ സർവീസ് നടത്തുന്ന റോഡുകളാണ് ശോചനീയാവസ്ഥയിലായത്.അധികൃതർക്കു നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇതേ തുടർന്നാണുസമര പരിപാടികൾക്ക് ഇറങ്ങിയതെന്നു സംയുക്ത ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ നേതാക്കൾ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: