ബി എം വേലായുധൻ നമ്പ്യാർ അന്തരിച്ചു

പിണറായി : തലമുതിർന്ന സിപിഐഎം നേതാവ് ബി എം വേലായുധൻ നമ്പ്യാർഅന്തരിച്ചു. 84 വയസ്സായിരുന്നു.ഇന്നലെ രാത്രി 7 മണിക്ക് തലശേരി സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചുകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.ശവസംസ്കാരം ഇന്ന് പന്തക്കപ്പാറ പ്രശാന്തിയിൽ. പിണറായി പഞ്ചായത്ത് പരിധിയിൽ ഉച്ചയ്ക്ക് ഒരു മണി മുതൽ 3 മണി വരെ ഹർത്താൽ ആചരിക്കും.

ഭാര്യ : ശാന്തകുമാരി ( റിട്ടയർ അധ്യാപിക കോഴൂർ യുപിസ്കൂൾ).
മക്കൾ : ഡോ : സി പി വിനോദ് (ചെയർമാൻ, ലോക്കൽ ഗവണ്മെന്റ് കമ്മീഷൻ ), സി പി പ്രമോദ് (സെക്രട്ടറി, സിപിഐഎം പന്തക്കപ്പാറ ബ്രാഞ്ച്, കതിരൂർ സഹകരണ ബാങ്ക് മാനേജർ ), വിദ്യ
മരുമക്കൾ : സിത്താര പോൾ (സ്പെഷ്യൽ കറസ്പോണ്ടന്റ് ദ വീക്ക്‌ ), ശ്രീജാ രാജ്‌ (കതിരൂർ ഈസ്റ്റ്‌ എൽ പി സ്കൂൾ അദ്ധ്യാപിക), ടി എ രാജേഷ് (ഒമാൻ ). സഹോദരങ്ങൾ : കാർത്യായനി, പരേതനായ ശ്രീധരൻ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: