പുതിയ ബസ്സ്റ്റാൻഡിന് സമീപം മരം റോഡിലേക്ക് കടപുഴകി വീണു

പയ്യന്നൂർ:പുതിയ ബസ്സ്റ്റാൻഡിന് സമീപം വാക മരം റോഡിലേക്ക് കടപുഴകി വീണു , റോഡ് സൈഡിൽ പാർക്ക്‌ ചെയ്ത ഥാർ ജീപ്പിന്റെ മുകളിലേക്കാണ് മരം വീണത് ജീപ്പിന് കേടുപാടുകൾ സംഭവിച്ചു. സ്റ്റേഷൻ ഓഫീസർ സന്തോഷ്‌
കുമാർ സീനിയർ ഫയർ &റെസ്ക്യൂ ഓഫീസർ വിജയൻ എന്നിവരുടെ നേതൃത്വത്തിൽ ഫയർ &റെസ്ക്യൂ ഓഫീസർമാരായ സുധിൻ, ഷിബിൻ, വിഷ്ണു, ഫയർ &റെസ്ക്യൂ ഓഫീസർ ഡ്രൈവർമാരായ ലതീഷ്, അനിൽ,ഹോംഗാർഡ് പദ്മനാഭൻ, ഗോപാലൻ എന്നിവർ ചേർന്ന് ക്രെയിനിന്റെ സഹായത്തോടെ മരം ഉയർത്തി വാഹനം സുരക്ഷിതമായി പുറത്തെടുക്കുകയും റോഡിലേക്ക് വീണ മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്‌ഥാപിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: