കെ. വി. അച്യുതൻ മാസ്റ്റർ അന്തരിച്ചു.

പയ്യന്നൂർ:കരിവെള്ളൂർപെരളത്തെ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നിറസാന്നിധ്യം കെ. വി. അച്യുതൻ മാസ്റ്റർ ( 72 ) അന്തരിച്ചു. സി പി ഐ എം പെരളം ലോക്കൽ കമ്മിറ്റി അംഗം, കരിവെള്ളൂർ പെരളം ഗ്രാമ പഞ്ചായത്ത്‌ അംഗം, പയ്യന്നൂർ റൂറൽ ബാങ്ക് , പെരളം സർവീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിൽ ഡയറക്ടർ എന്നിങ്ങനെ പ്രവർത്തിച്ചു. കവിയും എഴുത്തു കാരനുമായിരുന്നു. കാലം കണ്ണാടി നീട്ടുമ്പോൾ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു.പുരോഗമന കലാ സാഹിത്യ സംഘം പ്രവർത്തകൻ ആയിരുന്നു. പെരളം എ കെ ജി വായനശാലയുടെ സ്ഥാപകരിൽ ഒരാളാണ്.
നിലവിൽ വായനശാല കമ്മിറ്റി അംഗം കൂടിയാണ്.
സമ്മേളനങ്ങളിലും മറ്റും നിരവധി സ്വാഗതഗാനങ്ങൾ രചിച്ചിട്ടു ണ്ട്.

നിലവിൽ കർഷക സംഘം പയ്യന്നൂർ ഏരിയ കമ്മിറ്റി അംഗം, സി പി ഐ എം പെരളം പടിഞ്ഞാറു ബ്രാഞ്ച് അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
ഉദിനൂർ സെൻട്രൽ എ യു പി സ്കൂളിൽ അധ്യാപകനായിരുന്നു. അധ്യാപക സംഘടനയുടെ ഭാരവാഹിയായിരുന്നു.
പരേതനായ പടിഞ്ഞാറ്റയിൽ കോമൻ അടിയോടി യുടെയും കാണിച്ചു വീട്ടിൽ ലക്ഷ്മിയമ്മയുടെയും മകനാണ്. ഭാര്യ പ്രമീളദേവി പി കെ ( റിട്ടയേർഡ് അധ്യാപിക ജി ഏൽ പി എസ് മൈത്താണി ).
മക്കൾ ഗ്രീഷ്മ (സോഫ്റ്റ്‌വെയർ എഞ്ചിനീർ ചെന്നൈ ), ഗ്രിനേഷ് സോഫ്റ്റ്‌വെയർ എഞ്ചിനീയർ എറണാകുളം ).
മരുമക്കൾ :
സന്തോഷ്‌ അപ്പോളോ ഹോസ്പിറ്റൽ ചെന്നൈ,
സന്ധ്യ (മട്ടന്നൂർ )
സഹോദരങ്ങൾ
ജാനകിയമ്മ ആലപ്പടംബ
സരോജിനിയമ്മ പെരളം,
പരേതനായ പദ്മനാഭൻ ശ്രീകണ്ഠാപുരം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: