രണ്ട് വിദ്യാർഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവ് അറസ്​റ്റിൽ

ശ്രീ​ക​ണ്​​ഠ​പു​രം: സ​ഹോ​ദ​ര​ങ്ങ​ളാ​യ വി​ദ്യാ​ർ​ഥി​ക​ളെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ യു​വാ​വ് അ​റ​സ്​​റ്റി​ൽ. കു​റു​മാ​ത്തൂ​ർ ഡെ​യ​റി​ക്കു സ​മീ​പം കു​ന്നി​ൽ വീ​ട്ടി​ൽ പി.​കെ. മ​ഹേ​ഷി​നെ​യാ​ണ് (31) ശ്രീ​ക​ണ്​​ഠ​പു​രം സി.​ഐ കെ.​ആ​ർ. ര​ഞ്ജി​ത്ത് അ​റ​സ്​​റ്റ് ചെ​യ്​​ത​ത്.

നി​ല​വി​ൽ പ​ത്താം​ത​രം പ​ഠ​നം ക​ഴി​ഞ്ഞ വി​ദ്യാ​ർ​ഥി​ക​ളെ ഏ​ഴാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന കാ​ലം മു​ത​ൽ പ​ല​യി​ട​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യി പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.

നേ​ര​ത്തെ മ​റ്റൊ​രു ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ​പെ​ട്ട​യാ​ളാ​ണ് ചെ​ങ്ക​ൽ ലോ​റി ഡ്രൈ​വ​റാ​യ പ്ര​തി​യെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. എ​സ്.​ഐ കെ.​വി. ര​ഘു​നാ​ഥാ​ണ് കേ​സ​ന്വേ​ഷി​ക്കു​ന്ന​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: