കോവിഡ് വോളന്റിയര്‍ കാർഡ് ഉപയോഗിച്ച് കഞ്ചാവ് കടത്ത്; ഡി വൈ എഫ് ഐ നേതാവ്പിടിയില്‍

കണ്ണൂര്‍ : ചൊക്ളി കാഞ്ഞിരത്തില്‍ കീഴില്‍ 8 കിലോ കഞ്ചാവുമായി ഡി വൈ എഫ് ഐ പ്രവര്‍ത്തകനെ അറസ്റ്റു ചെയ്തു . കാഞ്ഞിരത്തിന്‍ കീഴില്‍ വാടക വീട്ടില്‍ താമസിക്കുന്ന സജീവ CPM – DYFI പ്രവര്‍ത്തകനായ മുഹമ്മദ് അഷ്മീറിനെയാണ് 8 കിലോ കഞ്ചാവുമായി കൂത്തുപറമ്ബ് എക്സൈസ് സംഘം അറസ്റ്റു ചെയ്തത് . രോഗികള്‍ക്കുള്ള പൊതിച്ചോറെന്ന വ്യാജേനയാണ് കഞ്ചാവ് കടത്തിയത്.

സജീവ CPM – DYFI പ്രവര്‍ത്തകനായ ഇയാള്‍ പാര്‍ട്ടി സ്വാധീനം ഉപയോഗിച്ച്‌ നേടിയെടുത്ത ന്യൂമാഹി പഞ്ചായത്തിന്റെ കോവിഡ് വളണ്ടിയര്‍ കാര്‍ഡ് ഉപയോഗിച്ചാണ് ലോക്ക് ഡൗണ്‍ സമയത്ത് കാറില്‍ കഞ്ചാവ് കടത്തിയിരുന്നത് .

കഞ്ചാവ് കടത്തിയിരുന്ന KL 58 AC 0476 നമ്ബര്‍ കാറില്‍ നിന്നും നിരവധി CPM – DYFI കൊടികളും ഉപയോഗിച്ചിരുന്ന വളണ്ടിയര്‍ കാര്‍ഡും എക്സൈസ് സംഘം കണ്ടെടുത്തു ..

കഞ്ചാവ് കടത്തലിന് പുറമേ ഇവന് പെണ്‍വാണിഭവും ഉണ്ടെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറയുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: