ഹോം ക്വാറന്റൈനിൽ കർശന നടപടിയുമായി പോലീസ്; 15 വീടുകൾ ഒരു പോലീസ് ഉദ്യോഗസ്ഥൻ നിരീക്ഷിക്കും.

പയ്യന്നൂർ (കണ്ണൂർ): ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും എത്തുന്നവർ കൃത്യമായി ക്വാറന്റയിൻ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ പഴുതടച്ച നടപടിയുമായി കണ്ണൂർ ജില്ലാ പോലീസ്. ബൈക്ക് പട്രോളിംഗ് ശക്തമാക്കുന്നതോടൊപ്പം ജോലി ചെയ്യുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന് പതിനഞ്ച് വീടുകളുടെ ചുമതലയാണ് നൽകിയിരിക്കുന്നത്. ഇവർ രാവിലെയും വൈകുന്നേരവും ക്വാറന്റയിനിൽ കഴിയുന്ന വ്യക്തികളുടെ വീടുകൾ സന്ദർശിച്ച് ഹോം ക്വാറന്റയിൻ ഉറപ്പു വരുത്തും. ഇത്തരത്തിൽ ഓരോ പോലീസ് ഉദ്യോഗസ്ഥനും ഡ്യൂട്ടിയുണ്ട്. ക്വാറന്റയിനിൽ കഴിയുന്ന വ്യക്തിയുമായി വീഡിയോ കോൾ വഴിയും വീട്ടിൽ കഴിയുന്നുണ്ടെന്ന് ഉറപ്പു വരുത്തും. ഇവർക്ക് കോവിഡ് രോഗബാധയുമായി ബന്ധപ്പെട്ട് അധികൃതർ തയാറാക്കിയ വീഡിയോകളും മൊബൈൽ വഴി അയച്ചു കൊടുക്കും . ഒരു വിധത്തിലും ഹോം ക്വാറന്റയിനിൽ കഴിയുന്ന വ്യക്തിയെ പുറത്തിറങ്ങാൻ അനുവദിക്കില്ലെന്ന നിശ്ചയദാർഢ്യത്തോടെയാണ് ജില്ലാ പോലീസ് സേനയുടെ കരുതലോടെയുള്ള ഈ നീക്കം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: