കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മട്ടന്നൂർ നിയോജക മണ്ഡലത്തിലെ മുഴുവൻ സ്കൂളുകളിലും മാസ്ക് വിതരണം ചെയ്യും.

മട്ടന്നൂർ : കൊറോണയെന്ന മഹാമാരിയുടെ പശ്ചാത്തലത്തിൽ മാറ്റിവെക്കപ്പെട്ട എസ്.എസ്.എൽ.സി – പ്ലസ് ടു പരീക്ഷകൾ മെയ് 21 മുതൽ പുനരാരംഭിക്കുന്ന സാഹചര്യത്തിൽ മട്ടന്നൂർ നിയോജക മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന സ്കൂളുകളിൽ പരീക്ഷ എഴുതുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും, പരീക്ഷനടത്തിപ്പിനെത്തുന്ന അധ്യാപകർക്കും – അനധ്യാപകർക്കുമാവശ്യമായ മാസ്ക്കുകൾ കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മിച്ച് നൽകുമെന്ന് കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഹരികൃഷ്ണൻ പാളാട് അറിയിച്ചു. ഇതിന്റെ ഭാഗമായി മണ്ഡലാടിസ്ഥാനത്തിൽ പ്രിയദർശിനി വനിതാ ഫോറം പ്രവർത്തകരുടെ നേതൃത്വത്തിൽ രണ്ടാംഘട്ട മാസ്ക്ക് നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചതായും ഹരികൃഷ്ണൻ പാളാട് പറഞ്ഞു.