സർ സയ്യദ് അലുംനെ , ക്ഷേമ പ്രവർത്തനങ്ങൾ തുടരുന്നു

കോവിഡ് കാലത്ത് വേറിട്ട പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ സർ സയ്യദ് കോളേഅലുംനെ കേന്ദ്ര കമ്മിറ്റി റിജിയണൽ കമ്മിറ്റികൾ മുഖാന്തിരമുള്ള ഭക്ഷണ കിറ്റുകളുടെ മുന്നാം ഘട്ട വിതരണത്തിന്റെ ഉദ്ഘാടനം പ്രസിഡണ്ട് ഡോ ഹസ്സൻ കുഞ്ഞി നിർവഹിച്ചു. ജനറൽ സിക്രട്ടറി വി.കെ അബ്ദുൾ നിസാർ , സിക്രട്ടറി നസീർ കെ .താണ നൗഷാദ് പൂതപ്പാറ, കെ ഇ ശാദുലി എന്നിവർ സംബന്ധിച്ചു.റിജിയണൽ കമ്മിറ്റികൾക്ക് വേണ്ടി കെ.ടി സാജിദ് (മാടായി) കെ.ടി.പി ഇബ്രാഹിം ഹാജി (ഇരിക്കൂർ) തഫ്ലീം മണിയാട്ട് ( തലശ്ശേരി) നൗഷാദ് ബ്ലാത്തൂ (തളിപറമ്പ്) എന്നിവർ കിറ്റുകൾ ഏറ്റുവാങ്ങി. നേരത്തെ കോ വിഡ് ന്റെ ആദ്യ ഘട്ടത്തിൽ ധാന്യ കിറ്റുകളും വിഷു വിന് പച്ചക്കറി കിറ്റുകളും വിപുലമായ രീതിയിൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ വിതരണം ചെയ്തിരുന്നു