രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 82,000ത്തിലേക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ലക്ഷത്തിലേക്ക് അടുക്കുന്നു. ഇന്ന് രാവിലെ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തു വിട്ട കണക്കനുസരിച്ച്‌ ദേശീയതലത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം 81870 ആയി. 2649 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ചു മരിച്ചത്. 24 മണിക്കൂറിനിടെ മരിച്ചത് 100 പേരാണ്. 27,920 പേരുടെ രോഗം ഭേദമായി.

കോവിഡ് അതിരൂക്ഷമായി ബാധിക്കുന്നത് മഹാരാഷ്ട്രയെ ആണ്. 27,524 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട ചെയ്തിരിക്കുന്നത്. 1,019 പേര്‍ ഇവിടെ രോഗം ബാധിച്ചു മരിച്ചു. 24 മണിക്കൂറിനിടെ 1,602 കോവിഡ് കേസുകളും 44 മരണങ്ങളും ഇവിടെ സ്ഥിരീകരിച്ചു. 6,059 പേര്‍ക്കാണ് രോഗം ഭേദമായത്.

മഹാരാഷ്ട്രയില്‍ കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് മുംബൈയിലാണ്. ഇതേ തുടര്‍ന്ന് മുംബൈയില്‍ ലോക്ക്ഡൗണ്‍ നീട്ടി. മേയ് 31 വരെയാണ് മുംബൈ നഗരത്തില്‍ ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്.

രാജ്യതലസ്ഥാനത്തും സ്ഥിതി ഗുരുതരമായി തുടരുകയാണ്. 8,470 കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 115 പേര്‍ ഇവിടെ കോവിഡ് ബാധിച്ചു മരിച്ചു. വ്യാഴാഴ്ച മാത്രം 472 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

മധ്യപ്രദേശില്‍ 4,173 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 232 പേര്‍ ഇവിടെ രോഗം ബാധിച്ചു മരിച്ചു. 4,328 കേസുകളാണ് ഇതുവരെ രാജസ്ഥാനില്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.121 പേരുടെ ജീവന്‍ നഷ്ടപ്പെട്ടു.

കേരളത്തില്‍ വ്യാഴാഴ്ച മാത്രം 26 കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തത്. ഇതില്‍ ഏഴു പേര്‍ വിദേശത്തു നിന്നും വന്നവരും രണ്ടുപേര്‍ ചെന്നൈയില്‍ നിന്നും നാലുപേര്‍ മുംബൈയില്‍ നിന്നും ഒരാള്‍ ബംഗളൂരുവില്‍ നിന്നും വന്നതാണ്. 11 പേര്‍ക്കു സമ്ബര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നത്. ഇതോടെ കേരളത്തില്‍ രോഗം ബാധിച്ചവരുടെ എണ്ണം 560 ആയി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: