കോവിഡ് ബാധിച്ച്‌ കണ്ണൂർ സ്വദേശി കുവൈത്തിൽ മരിച്ചു

കോവിഡ് ബാധിച്ച്‌ ഒരു കണ്ണൂർ സ്വദേശി കൂടി കുവൈത്തിൽ മരിച്ചു. തലശേരി പാനൂർ സ്വദേശി അഷ്റഫ് എരഞ്ഞൂലാണ് (57)കുവൈത്തിൽ മരിച്ചത്. മുബാറകിയയിൽ ഹോട്ടൽ നടത്തുകയായിരുന്നു അൻപത്തൊന്നുകാരനായ അഷ്റഫ്. കൊവിഡ് സ്ഥിരീകരിച്ച് അമീരി ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

ഭാര്യ: റഹ്മത്ത്. മക്കൾ: അജ്മൽ (കുവൈത്ത്), അനസ്, റന. പരേതനായ എരഞ്ഞോൾ  ഇബ്രാഹിമിന്റെയും മറിയമിന്റെയും മകനാണ്  സഹോദരങ്ങൾ: നാസർ, ബഷീർ, ഹാരിസ്, മനാഫ്, സാജിദ്, റഹിമ, സൗജത്ത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: