ബിന്ദു വീണ്ടും ശബരിമലയിലേക്കോ ; സന്നിധാനത്ത് പ്രതിഷേധക്കാര്‍

കനകദുര്‍ഗയ്ക്കൊപ്പം മുന്‍പ് ദര്‍ശനം നടത്തിയ ബിന്ദു വീണ്ടും ശബരിമലയിലേക്ക് എത്തുന്നുവെന്ന അഭ്യൂഹത്തെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ സന്നിധാനത്ത് സംഘടിച്ചു. ഇടവമാസ പൂജയ്ക്ക് നട തുറന്ന ശബരിമലയില്‍ ഭക്തജനത്തിരക്ക് ശരാശരിയാണ്. യുവതി പ്രവേശന വിധി നിലനില്‍ക്കുന്നുവെങ്കിലും ഇത്തവണ അധികം പൊലീസിനെ വിന്യസിച്ചിട്ടില്ല. അതേസമയം, നിലയ്ക്കലില്‍ നിന്ന് സ്വകാര്യവാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടുന്നില്ല.കനകദുര്‍ഗ്ഗയ്ക്കൊപ്പം നേരത്തെ ദര്‍ശനം നടത്തിയ ബിന്ദു വീണ്ടും ശബരിമലയിലേക്ക് വരുന്നുവെന്ന അഭ്യൂഹത്തെതുടര്‍ന്ന് സന്നിധാനത്ത് കര്‍മ്മസമിതി പ്രവര്‍ത്തകര്‍ അടക്കമുള്ള പ്രവര്‍ത്തകര്‍ ഒത്തുകൂടി. എന്നാല്‍ ബിന്ദുവിന്‍റെ വരവ് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ശബരിമല കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ ലക്ഷ്യങ്ങളും ഏറെക്കുറെ അവസാനിച്ചിരുന്നുഅന്യസംസ്ഥാനത്തു നിന്നുള്ള ഭക്തരുടെ എണ്ണത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍ കുറവുണ്ടായി. ഇടവം ഒന്നിന് നട തുറന്നപ്പോള്‍ സംസ്ഥാനത്തുനിന്നുള്ള ഭക്തരുടെ എണ്ണവും ശരാശരിയാണ്. സ്വകാര്യവാഹനങ്ങള്‍ നേരത്തെതിനു സമാനമായി നിലയ്ക്കലില്‍ തടയുന്നുണ്ട്. നിലയ്ക്കല്‍ നിന്ന് കെഎസ്‌ആര്‍ടിസി ബസില്‍ വേണം പമ്പയില്‍ എത്താന്‍. പമ്പ യില്‍ നിന്ന് സന്നിധാനത്തേക്ക് യാത്ര ആരംഭിക്കുന്ന ഇടത്ത് വനിതാ പൊലീസിന്‍റെ പരിശോധനയുണ്ട്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: